ബുര്‍ഖ ധരിച്ചാല്‍ പിഴയൊടുക്കണം

മുസ്ലിങ്ങള്‍ ബുര്‍ഖ ധരിക്കുന്നത് വിലക്കിക്കൊണ്ടുള്ള വിവാദ നിയമവുമായി സ്വിറ്റ്‌സര്‍ലന്റ് സര്‍ക്കാര്‍. വെള്ളിയാഴ്ച മുതലാണ് മുസ്ലിം സമൂഹത്തെ മതാചാരങ്ങള്‍ അനുഷ്ടിക്കുന്നത് വിലക്കിക്കൊണ്ടുള്ള നിയമം നിലവില്‍ വരുന്നത്.
എന്നാല്‍ തങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് സ്വിറ്റ്‌സര്‍ലണ്ടിലെ മുസ്ലിം ജനത പ്രക്ഷോഭത്തിനൊരുങ്ങുന്നുണ്ട്. ടിസിനോയിലെ 65 ശതമാനത്തോളം വരുന്ന റോമന്‍ കത്തോലിക്കരുടെ പിന്തുണയോടെയാണ് ബുര്‍ഖയ്ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തുന്നത്.
ബുര്‍ഖ ധരിക്കുന്ന മുസ്ലിം സ്ത്രീകളില്‍ നിന്ന് 8000 പൗണ്ടാണ് പിഴയിനത്തില്‍ ഈടാക്കുകയെന്ന് സ്വിസ് സര്‍ക്കാര്‍ ഇതിനകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.വിവാദ നിയമം നടപ്പിലാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ വോട്ടെടുപ്പിലൂടെ തീരുമാനിച്ചതോടെ മുസ്ലിങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന നൂറ ഇല്ലി, റാച്ചിഡ് നെക്കാസ എന്നിവരുള്‍പ്പെടെ പലരും പ്രതിഷേധവുമായി രംഗത്തെത്തി.
നിയമം ലംഘിച്ച് ബുര്‍ഖ ധരിക്കുന്നവരില്‍ നിന്ന് 180 പൗണ്ടാണ് പിഴയിനത്തില്‍ ഈടാക്കുന്നത്( ഏകദേശം 15,660 രൂപ). ലോകത്തെമ്ബാടുമുള്ള മുസ്ലിം സ്ത്രീകള്‍ക്ക് ബുര്‍ഖ ധരിക്കുന്നതിനുള്ള സഹായം നല്‍കുന്നതിനായി നൂറ എല്ലി 2011ല്‍ ഒരു മില്യണ്‍ യൂറോയുടെ ഫണ്ട് ആരംഭിച്ചിരുന്നു.
നൂറ എല്ലിക്കും നെക്കാസിനുമതിരെ ജനങ്ങള്‍ക്കിടയില്‍ ക്യാമ്ബയിന്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ബുര്‍ഖ നിരോധിച്ചുകൊണ്ടുള്ള നിയമം പാസാക്കുന്നതിനുള്ള കരുക്കള്‍ നീക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























