ചര്‍ച്ചക്കിടയില്‍ ഇമാമിന് ക്രൂര മര്‍ദ്ദനം, മുസ്ലിം യുവതികള്‍ക്ക് ശിരോവസ്ത്രം നിര്‍ബന്ധമെന്നു പറഞ്ഞ ഇമാമിനെ അഭിഭാഷകന്‍ ചെരുപ്പൂരി അടിച്ചു

തത്സമയ ടിവി ടോക്ക് ഷോയില്‍ ഇമാമിനെ അഭിഭാഷകന്‍ ചെരുപ്പൂരി തല്ലി. മുസ്ലീം സ്ത്രീകളുടെ ശിരോവസ്ത്രവുമായി ബന്ധപ്പെട്ട് ഈജിപ്റ്റന്‍ ടിവിയില്‍ നടന്ന ടോക്ക് ഷോയിലാണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയത്. ആസ്‌ട്രേലിയയിലെ സിഡ്നിക്കാരനായ മൊസ്താഫ റാഷിദ് എന്ന ഇമാമും നാബിഹ് വാഹ്ഷ് എന്ന അഭിഭാഷകനും തമ്മിലായിരുന്നു പൊരിഞ്ഞ പോര്.
ചാനലില്‍ ചര്‍ച്ചക്കിടയില്‍ മുസ്ലീം സ്ത്രീകള്‍ക്ക് ശിരോവസ്ത്രം നിര്‍ബന്ധമാണെന്ന് ഇമാം പറഞ്ഞപ്പോള്‍ അതിനെ അഭിഭാഷകന്‍ എതിര്‍ത്തു. മുസ്ലീം സ്ത്രീകള്‍ക്ക് ശിരോവസ്ത്രം നിര്‍ബന്ധമില്ലെന്നായിരുന്നു അഭിഭാഷകന്റെ വാദം. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള വാക്കേറ്റം മൂര്‍ച്ഛിച്ചു.
മോഡറേറ്ററിന് പലപ്പോഴും ഇരുവരേയും നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നു. നിയന്ത്രണം വിട്ട അഭിഭാഷകന്‍ ഇമാമിനെ തന്റെ ഷൂ ഊരി തല്ലുകയായിരുന്നു. പരിപാടിയില്‍ പ്രേക്ഷകരായി പങ്കെടുക്കാന്‍ എത്തിയവരാണ് . അഭിഭാഷകനെ പിടിച്ചുമാറ്റിയത്. ഇത് തത്സമയം പ്രേക്ഷകരിലെത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha


























