തുര്‍ക്കി-സിറിയ അതിര്‍ത്തിയിലുണ്ടായ സ്‌ഫോടനത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു

സിറിയ-തുര്‍ക്കി അതിര്‍ത്തിയിലുണ്ടായ സ്‌ഫോടനത്തില്‍ 29 സിറിയന്‍ വിമതര്‍ കൊല്ലപ്പെട്ടു. സിറിയയിലെ മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. 20 ഓളം പേര്‍ക്കു പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. തുര്‍ക്കിയിക്കും സിറിയക്കും ഇടയിലുള്ള ഇഡ്‌ലിബ് പ്രവിശ്യയിലാണ് സ്‌ഫോടനമുണ്ടായത്.
മേഖലയില്‍ സിറിയന്‍ വിമതരുടെ വലിയ സംഘം ഉണ്ടായിരുന്നു. കാര്‍ ബോംബാണ് സ്‌ഫോടനത്തിന് കാരണമായതെന്ന് ഐഎസിന്റെ വാര്‍ത്താ ഏജന്‍സി അമഖ് അറിയിച്ചു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടില്ല.
https://www.facebook.com/Malayalivartha


























