മാത്യു കൊടുങ്കാറ്റില്‍ ഹെയ്തിയില്‍ 283 പേര്‍ കൊല്ലപ്പെട്ടു, തീരമേഖലകളില്‍ നിന്ന് 20 ലക്ഷത്തോളം പേരെ ഒഴിപ്പിക്കും

മാത്യു കൊടുങ്കാറ്റില്‍ ഹെയ്തിയില്‍ മാത്രം ഇതുവരെ 283 പേര്‍ കൊല്ലപ്പെട്ടു. ഹെയ്തിയിലെ റോച്ചെ എ ബാതോയില്‍ മാത്രം 50 പേരാണ് മരിച്ചത്. ഡൊമിനിക്കന്‍ റിപ്പബ്‌ളിക്കില്‍ നാലുപേര്‍ മരണപ്പെട്ടു. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയാണ് കൂടുതലും ആളുകള്‍ മരിച്ചത്. മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗത്തിലാണ് ഇവിടങ്ങളില്‍ കാറ്റ് വീശിയത്. ക്യൂബയിലെ ഗ്വണ്ടനാമോ പ്രവിശ്യയിലെ ബാരക്കോവ ടൂറിസ്റ്റ് സങ്കേതത്തിനു കനത്ത നാശം നേരിട്ടു.
ഗ്വണ്ടനാമോയിലെ യുഎസ് നാവികകത്താവളത്തിനും സൈനിക ജയിലിനും നാശനഷ്ടമില്ല. മാത്യു കൊടുങ്കാറ്റ് അടുത്തെത്തിയതിനെത്തുടര്‍ന്ന് ഫ്‌ളോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ബരാക് ഒബാമയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഫ്‌ളോറിഡ, ജോര്‍ജിയ, സൗത്ത് കരോളൈന എന്നിവിടങ്ങളിലെ തീരമേഖലകളില്‍നിന്ന് 20 ലക്ഷം പേരെ ഒഴിപ്പിക്കും. മയാമി വിമാനത്താവളത്തിലും ഫോര്‍ട്ട് ലോഡര്‍ഡെയില്‍ വിമാനത്താവളത്തിലും മുന്‍കരുതല്‍ നടപടികളെടുത്തു. ഇതിനകം 2500 ഫ്‌ളൈറ്റുകള്‍ റദ്ദാക്കി.
https://www.facebook.com/Malayalivartha


























