ട്രംപിന് വന്‍ തിരിച്ചടി; ജോണ്‍ മക്കൈന്‍ പിന്തുണ പിന്‍വലിച്ചു

രണ്ടാം സ്ഥാനാര്‍ഥി സംവാദത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപിന് വന്‍ തിരിച്ചടി. 2008ല്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന ജോണ്‍ മക്കൈന്‍ ട്രംപിന് നല്‍കിയ പിന്തുണ പിന്‍വലിച്ചു.
ട്രംപ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം വന്‍ വിവാദമായതിന് പിന്നാലെയാണ് പരസ്യപ്രസ്താവനയുമായി മക്കൈന്‍ രംഗത്തെത്തിയത്. ട്രംപിന്റെ വിവാദ പ്രസ്താവനയെ ഭാര്യ മെലാനിയ ട്രംപും അപലപിച്ചു.
2005ല്‍ സ്ത്രീകളെക്കുറിച്ച് നടത്തിയ ഒരു വിവാദപരാമര്‍ശം ഡോണാള്‍ഡ് ട്രംപിന് വിനയായത്. മാപ്പുപറഞ്ഞ് മുഖംരക്ഷിക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ് പാര്‍ട്ടിയിലും സ്വന്തം കുടുംബത്തില്‍ നിന്നും കടുത്ത തിരിച്ചടി നേരിട്ടത്.
വിവാദങ്ങള്‍ എപ്പോഴും കൂടെയുണ്ടെങ്കിലും പാര്‍ട്ടിക്കുള്ളില്‍നിന്ന് ട്രംപിന് ഇതുവരെ കാര്യമായ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നിട്ടില്ല. സ്ത്രീകള്‍ക്കെതിരായ മോശം പരാമര്‍ശം സര്‍വസീമകളും ലംഘിച്ച പശ്ചാത്തലത്തില്‍ ട്രംപിനെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ജോണ്‍ മക്കൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഉത്തരവാദിത്തമുള്ള പ്രവര്‍ത്തകനെന്ന നിലയ്ക്ക് പാര്‍ട്ടി പ്രതിനിധിയെ പിന്തുണയ്ക്കാന്‍ ബാധ്യസ്ഥനാണെങ്കിലും ഇപ്പോള്‍ അതിന് കഴിയില്ല. കൊള്ളാവുന്ന മറ്റാരെയെങ്കിലും പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കേണ്ടിയിരുന്നുവെന്നും മക്കൈന്‍ കൂട്ടിച്ചേര്‍ത്തു.
വിവാദ പരാമര്‍ശത്തില്‍ കടുത്ത പ്രതിഷേധം അറിയിക്കുന്നതായി ട്രംപിന്റെ ഭാര്യ മെലാനിയ പ്രതികരിച്ചു. താന്‍ മനസിലാക്കിയ ട്രംപ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്ന ആളായിരുന്നില്ലെന്നും മെലാനിയ പറഞ്ഞു.
ട്രംപിനോടുള്ള പ്രതിഷേധ സൂചകമായി ഇക്കുറി വോട്ടുചെയ്യില്ലെന്ന് ഹോളിവുഡ് താരവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുന്‍ ഗവര്‍ണറുമായ അര്‍ണോഡ് ഷ്വാര്‍സ്‌നെഗര്‍ വ്യക്തമാക്കി.
വിമര്‍ശനമുനയില്‍ നട്ടംതിരിയുമ്പോഴും തന്റെ ജനപിന്തുണ കുറഞ്ഞിട്ടില്ലെന്ന അവകാശവാദവുമായാണ് ട്രംപ് തന്റെ രണ്ടാം സ്ഥാനാര്‍ഥി സംവാദത്തിനിറങ്ങുന്നത്. ഇന്ന് പ്രാദേശിക സമയം രാത്രി ഒമ്പതിന് മിസൗറിയിലാണ് സ്ഥാനാര്‍ഥികളുടെ നേര്‍ക്കുനേര്‍ സംവാദം.
https://www.facebook.com/Malayalivartha


























