വടക്കന്‍ അഫ്ഘാനിലെ ജര്‍മന്‍ കോണ്‍സുലേറ്റില്‍ സ്‌ഫോടനം

വടക്കന്‍ അഫ്ഘാനിസ്ഥാനിലെ ജര്‍മന്‍ കോണ്‍സുലേറ്റിന് നേരെ കാര്‍ ബോംബാക്രമണം. മസാറെ ഷരീഫ് സിറ്റിയിലാണ് സ്‌ഫോടനം നടന്നത്. കോണ്‍സുലേറ്റിന്റെ കോമ്പൗണ്ടിലേക്ക് ഇടിച്ചുകയറിയ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഗേറ്റിനു സമീപത്തു നിന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.
സ്‌ഫോടനത്തില്‍ കോണ്‍സുലേറ്റിന്റെ ഗേറ്റും മതിലും തകര്‍ന്നു. മൂന്നു പൊലീസുകാര്‍ക്ക് പരിക്കേറ്റു. രണ്ടുപേര്‍ മരിച്ചതായി സഥീരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തതായി പൊലീസ്അറിയിച്ചു.
കഴിഞ്ഞ ആഴ്ച അഫ്ഘാനിസ്താനിലെ കുന്ദില്‍ നടന്ന നാറ്റോയുടെ (നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍) വ്യോമാക്രമണത്തിന് മറുപടിയാണിതെന്ന് താലിബാന്‍ ആരോപിച്ചു. കുന്ദിലെ ആക്രമണത്തില്‍ 30ഓളം പേര്‍ മരിച്ചിരുന്നു.
https://www.facebook.com/Malayalivartha


























