ടി20 പരമ്പരയില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ഇന്ന് അവസാന മത്സരത്തിനിറങ്ങും

ടി20 പരമ്പരയില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ഇന്ന് അവസാന മത്സരത്തിനിറങ്ങും. ഹാമില്‍ട്ടണിലെ സെഡണ്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 12.30 ടെ മത്സരം നടക്കും. നിലവിലുള്ള പ്ലേയിങ് ഇലവന് തന്നെയാണ് സാധ്യതയെങ്കിലും കഴിഞ്ഞ മത്സരത്തിലെ കനത്ത പരാജയത്തിൽ ടീം മാനേജ്മെന്റിനെ മാറ്റി ചിന്തിപ്പിച്ചേക്കാവുന്നതാണ്.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യയ്ക്ക് 3-1 ലീഡുണ്ട്. എന്നാല്‍, പരമ്പരയുടെ തുടക്കത്തില്‍ മികച്ച ആധിപത്യം പുലര്‍ത്തിയെങ്കിലും തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ തോല്‍ക്കാനായി ഇന്ത്യ ആഹ്രഹിക്കുന്നുണ്ടാകില്ല.
ഈ സാഹചര്യത്തില്‍, വൈഭവ് സൂര്യവംശിയെ ടീമിലേക്ക് തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് ടീം മാനേജ്മെന്റ് ആലോചിച്ചേക്കാവുന്നതാണ്. അങ്ങനെ സംഭവിച്ചാല്‍ സഞ്ജു സാംസണ് പുറത്താകാന്‍ സാധ്യതയേറെയാണ്.
രണ്ടാമത്തെയും മൂന്നാമത്തെയും ടി20 മത്സരങ്ങളില്‍ ന്യൂസിലാന്‍ഡിനെ 200 റണ്‍സിന് താഴെ ഒതുക്കാന്‍ സാധിച്ചെങ്കിലും, ബൗളിങ് നിരയിലും പരിഹരിക്കപ്പെടേണ്ട ചില പ്രശ്നങ്ങളുണ്ട്.
"
https://www.facebook.com/Malayalivartha






















