ന്യൂയോര്‍ക്കിലെ മാളില്‍ വെടിവയ്പ് നടത്തിയ രണ്ടു പേര്‍ അറസ്റ്റില്‍

ന്യൂയോര്‍ക്കിലെ ഷോപ്പിംഗ് മാളില്‍ വെടിവയ്പ് നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. ആല്‍ബനിയിലെ ആപ്പിള്‍ സ്‌റ്റോറിനു തൊട്ടടുത്തുള്ള മാളിലാണ് ശനിയാഴ്ച വെടിവയ്പുണ്ടായത്. 13 തവണയാണ് അക്രമികള്‍ വെടിവയ്പ് നടത്തിയത്. വെടിവയ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നു ന്യുയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
വെടിവയ്പ് ആരംഭിച്ചതിനു പിന്നാലെ മാളിലുണ്ടായിരുന്നവരും ജീവനക്കാരും സ്‌റ്റോര്‍ മുറികളിലും ബാത്‌റൂമുകളിലും അഭയം നേടിയതായും റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha


























