ഇറ്റാലിയന്‍ നാവികര്‍ക്ക് ഇറ്റലിയില്‍ ഹാപ്പി ക്രിസ്‌തുമസ്, നാട്ടിലെ പ്രതികള്‍ക്ക് ജയിലില്‍ ഹാപ്പി ക്രിസ്‌തുമസ്

ഇങ്ങനെയുള്ള വ്യവസ്ഥ ഹൈക്കോടതി ഏര്‍പെടുത്തിയിട്ടുള്ളതിനാല്‍ സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ചശേഷമേ കേന്ദ്രസര്‍ക്കാരിന് അനുമതി നല്‍കാന്‍ കഴിയൂ എന്ന് നിയമമന്ത്രാലയവൃത്തങ്ങള്‍ സൂചിപ്പിച്ചു. പ്രതികളെ യാതൊരു കാരണവശാലും ഇന്ത്യ വിടാന്‍ അനുവദിക്കരുതെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ച നിലപാട്. പ്രതികള്‍ ഇന്ത്യ വിട്ടാല്‍ പിന്നീട് വിചാരണയ്ക്കായി കൊല്ലം കോടതിയില്‍ തിരിച്ചെത്തില്ലെന്നുള്ള ആശങ്ക സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയില്‍ പ്രകടിപ്പിച്ചിരുന്നു. കേന്ദ്രം ചോദിച്ചാലും മറിച്ചൊരു നിലപാട് സംസ്ഥാനത്തിന് എടുക്കാന്‍ കഴിയില്ല. പ്രതികളെ തിരിച്ചുകൊണ്ടുവരുമെന്നുള്ള ഉറപ്പ് ഇറ്റാലിയന്‍ അധികൃതര്‍ സ്വീകരിച്ചിരിക്കുന്നതിന് പരിഗണന നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ, മസ്സിനിലലാത്തോറിനെയും സോള്‍ദോത്തയെയും നീണ്ടകര പോലീസാണ് ഇക്കഴിഞ്ഞ ഫിബ്രവരിയില്‍ അറസ്റ്റ് ചെയ്തത്. പ്രത്യേകസംഘം അന്വേഷിച്ചശേഷം പ്രതികള്‍ക്ക് കുറ്റപത്രം നല്‍കിയിരുന്നു. പ്രതികള്‍ക്ക് ഇക്കഴിഞ്ഞ മെയ് 30നാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് തങ്ങളെ ക്രിസ്മസ് ആഘോഷിക്കാന്‍ നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്നായിരുന്നു പ്രതികള്‍ ഹൈക്കോടതിയില്‍ അപേക്ഷിച്ചത്. പ്രതികളെ തിരിച്ച് ഇന്ത്യയില്‍ എത്തിക്കുമെന്ന് അംബാസഡറും കോണ്‍സല്‍ ജനറലും നല്‍കിയിട്ടുള്ള ഉറപ്പിന് കോടതി വിലകല്പിച്ചിട്ടുണ്ട്. പ്രസ്തുത ഉറപ്പ് മതിയായ ഒന്നാണെന്ന് കേന്ദ്രസര്‍ക്കാരിന് ബോധ്യപ്പെട്ടിരിക്കണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രതികള്‍ക്ക് എതിരെ ഇറ്റലിയിലെ ക്രിമിനല്‍ ട്രിബ്യൂണലില്‍ കേസ് നിലവിലുണ്ട്. പ്രതികളുടെ കേസ് ട്രിബ്യൂണലിന് അന്വേഷിക്കുകയും ചെയ്യാം. ഇന്ത്യവിടാന്‍ നേരത്ത്, തിരിച്ച് ഇന്ത്യയില്‍ എത്തുമെന്ന നിരുപാധിക ഉറപ്പ് പ്രതികള്‍ നല്‍കിയിരിക്കണം. ഫ്രഞ്ച് ചാരക്കേസിലെ രണ്ട് പ്രതികളെ ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി 1996ല്‍ ജാമ്യത്തില്‍ മോചിപ്പിച്ചത്. എന്നാല്‍ പ്രതികള്‍ ഇതുവരെ ഇന്ത്യയില്‍ തിരിച്ചെത്തിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha