ലിബിയന്‍ തീരത്ത് 11 കുടിയേറ്റക്കാരുടെ മൃതദേഹങ്ങള്‍; ഈ വര്‍ഷം മുങ്ങിമരിച്ചത് അയ്യായിരത്തിലേറെ അഭയാര്‍ഥികള്‍

യൂറോപ്പിലേക്ക് കുടിയേറുന്നതിനായി അപകടയാത്ര നടത്തിയ 11 പേരുടെ മൃതദേഹങ്ങള്‍ ലിബിയന്‍ തീരത്തടിഞ്ഞു. ജനവാസമേഖലകളായ തീരങ്ങളില്‍ മൃതദേഹങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് പ്രദേശവാസികളാണ് ബന്ധപ്പെട്ടവരെ വിവരമറിയിച്ചത്. റെഡ്ക്രസന്റ് സംഘടനയിലെ അംഗങ്ങളെത്തി മൃതദേഹങ്ങള്‍ നീക്കംചെയ്തു.
യാതൊരു സുരക്ഷാസംവിധാനവുമില്ലാതെ കുടിയേറ്റക്കാരും അഭയാര്‍ഥികളും ചെറിയബോട്ടുകളിലായി തിങ്ങിനിറഞ്ഞു നടത്തുന്ന ദൂരയാത്രകളാണ് ഈ മേഖലകളില്‍ അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണം. ഐക്യരാഷ്ട്രസംഘടനയുടെ കണക്കുകള്‍പ്രകാരം അയ്യായിരത്തിലധികം കുടിയേറ്റക്കാരും അഭയാര്‍ഥികളുമാണ് ഈ വര്‍ഷം സമുദ്രാതിര്‍ത്തി കടക്കുന്നതിനിടെ മുങ്ങിമരിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha
























