ഊര്‍ജനിലയ കരാറിലെ അഴിമതി, പാക് പ്രധാനമന്ത്രിയെ അറസ്റ്റുചെയ്യാന്‍ സുപ്രീംകോടതി ഉത്തരവ്

വൈദ്യുത മന്ത്രിയായിരിക്കെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് ഒമ്പത് കമ്പനികള്‍ക്ക് വഴിവിട്ട് അനുമതി നല്‍കിയതിലൂടെ 22000 കോടി രൂപയുടെ അഴിമതി നടത്തിയെന്നതാണ് കേസ്. വൈദ്യുതവകുപ്പുമായി ബന്ധപ്പെട്ട മന്ത്രിമാരും ഉദ്യോഗസ്ഥരും ഉള്‍പ്പടെ 16 പേര്‍ കേസിലെ പ്രതിപട്ടികയിലുണ്ട്. പ്രധാമന്ത്രി അഷറഫിനൊപ്പം മറ്റ് 15 പേരെക്കൂടി അറസ്റ്റുചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസ് അന്വേഷിച്ച നാഷണല്‍ അക്കൗണ്ടബിലിറ്റി അതോറിറ്റി പ്രധാനമന്ത്രിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്.
https://www.facebook.com/Malayalivartha