പാകിസ്താനോട് പഴയ നിലപാട് തുടരാനാവില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്

തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനാല്‍ പാകിസ്താനോട് പഴയ നിലപാട് തുടരാനാവില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫ്ലാഗ് മീറ്റിങിനുശേഷവും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പ്രതിസന്ധി കനക്കുന്നതിനിടെ പാകിസ്താനില്‍ നിന്നുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വിസ നല്‍കുന്നത് ഇന്ത്യ നിര്‍ത്തിവെച്ചു. 2012 സപ്തംബര്‍ മാസത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ ധാരണപ്രകാരം അട്ടാരി ചെക്ക്‌പോസ്റ്റില്‍ ചൊവ്വാഴ്ച വിസ നല്‍കാന്‍ തുടങ്ങേണ്ടതായിരുന്നു.
നിലവിലെ സാഹചര്യത്തില്‍ വിസ നല്‍കല്‍ എന്നുമുതല്‍ പുനരാരംഭിക്കുമെന്ന് പറയാന്‍ കഴിയില്ലെന്ന് ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കി. ഉചിതമായ സമയത്ത് ഉചിത തീരുമാനമുണ്ടാവുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha