പഠിക്കാനുള്ള അവകാശം നിഷേധിച്ചു; 16 വയസ്സുകാരി ഭര്‍ത്താവിനെ മൊഴി ചൊല്ലി

വിദ്യാഭ്യാസത്തിനായി വിവാഹമോചനം എന്ന ഉറച്ച നിലപാടെടുത്ത് 16 വയസ്സുകാരി. വിവാഹ ശേഷം തുടര്‍ പഠനത്തിന് അനുവദിക്കാതിരുന്ന ഭര്‍ത്താവിനെ പെണ്‍കുട്ടി മൊഴി ചൊല്ലി. പത്താം ക്ലാസ് പഠനത്തിന് ശേഷം പ്ലസ് വണ്ണില്‍ ചേരണമെന്ന് പറഞ്ഞ പെണ്‍കുട്ടിയെ ഭര്‍ത്താവും കുടുംബവും വിലക്കിയതിനെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ സ്വദേശിനി മംബി ഖാതൂണ്‍ എന്ന പെണ്‍കുട്ടിയാണ് വിദ്യാഭ്യാസത്തിനായി ഈ ഉറച്ച നിലപാടെടുത്തത്.
2015ല്‍ ഒന്‍പതാംക്ലാസില്‍ പഠിക്കവെയാണ് മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി മാംബി വിവാഹം കഴിച്ചത്. വിവാഹ ശേഷവും പഠനം തുടരാമെന്ന് ഭര്‍ത്താവ് വാക്കു നല്‍കിയിരുന്നു. എന്നാല്‍ വിജയകരമായി 10ാം ക്ലാസ് പൂര്‍ത്തിയാക്കി പ്ലസ് വണ്ണിന് ചേരണമെന്ന് പറഞ്ഞപ്പോള്‍ ഭര്‍തൃ കുടുംബം വിലക്കുകള്‍ വന്നുതുടങ്ങി.
പിന്നെ മാംബി സ്വന്തം വീട്ടിലെത്തി പ്ലസ് വണ്ണിന് അഡ്മിഷന്‍ നേടുകയായിരുന്നു. ഒന്‍പത് കിലോ മീറ്റര്‍ ദൂരെയുള്ള സ്‌കൂളിലാണ് അഡ്മിഷന്‍ ലഭിച്ചത്. മാംബിയുടെ പഠിക്കാനുള്ള ആഗ്രഹം കണ്ടതോടെ സ്‌കൂള്‍ അഡ്മിഷന്‍ ഫീസും മറ്റു ഫീസുകളും ഇടാക്കിയില്ല. ഭാര്യ പഠനം തുടരുന്നെന്ന് അറിഞ്ഞ് പ്രശ്‌നവുമായി മാംബിയുടെ വീട്ടിലെത്തിയ ഭര്‍ത്താവിനെ മാംബി മൊഴി ചൊല്ലുകയായിരുന്നു.
മകളുടെ ആഗ്രഹം മനസ്സിലാക്കാതെ വിവാഹം കഴിപ്പിച്ചത് തെറ്റായി പോയെന്നും ഇനി എത്ര വേണമെങ്കിലും പഠിപ്പിക്കാന്‍ തയ്യാറാണെന്നും മാംബിയുടെ മാതാപിതാക്കളും പറഞ്ഞു.
https://www.facebook.com/Malayalivartha























