കുടിയേറ്റക്കാര്‍ക്ക് അമേരിക്കയില്‍ രക്ഷയില്ലെന്ന് ഉറപ്പിച്ചു കൊണ്ട് ഡി.എ.സി.എ നിയമം ട്രംപ് റദ്ദാക്കി

കുടിയേറ്റക്കാര്‍ക്ക് അമേരിക്കയില്‍ രക്ഷയില്ലെന്ന് ഉറപ്പിച്ചു കൊണ്ട് ഡി.എ.സി.എ (ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ്) നിയമം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കി. കുട്ടികളായിരിക്കെ അനധികൃതമായി അമേരിക്കയിലെത്തിയ ആളുകള്‍ക്ക് പില്‍ക്കാലത്ത് അവിടെ ജോലി ചെയ്യാനുള്ള അനുമതി (വര്‍ക്ക് പെര്‍മിറ്റ്)നല്‍കല്‍, സാമൂഹ്യസുരക്ഷാ പദ്ധതിയുടെ ഗുണഫലങ്ങള്‍ സ്വീകരിക്കാന്‍ അനുവദിക്കല്‍ എന്നിവ ഉള്‍പ്പെട്ട പദ്ധതിയാണ് 2012ല്‍ ഒബാമ ഭരണകൂടം കൊണ്ടുവന്ന ഡി.എ.സി.എ.
മതിയായ രേഖകളില്ലാതെ അമേരിക്കയില്‍ കഴിയുന്ന ലക്ഷക്കണക്കിന് കുടിയേറ്റക്കാര്‍ക്ക് നിയമപരിരക്ഷ ഉറപ്പുവരുത്തുന്ന നിയമമായിരുന്നു ഡി.എ.സി.എ. എട്ട് ലക്ഷത്തിലധികം വരുന്ന കുടിയേറ്റക്കാരുടെ ഭാവിയാണ് ഇതോടെ അവതാളത്തിലായത്. ഏഴായിരത്തിലധികം ഇന്ത്യക്കാരെയും ഈ നടപടി ബാധിക്കും.
2017 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് ഡി.എ.സി.എ അനുമതിയുള്ള വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഇന്ത്യയ്ക്ക് പതിനൊന്നാം സ്ഥാനമാണുള്ളത്. അധികാരത്തിലെത്തിയാല്‍ നിയമം റദ്ദാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. നിയമം റദ്ദാക്കുന്ന വിവരം യു.എസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് ആണ് അറിയിച്ചത്.
അതേസമയം ട്രംപിന്റെ നടപടിക്കെതിരെ അമേരിക്കയില്‍ ശക്തമായ ജനരോഷമാണ് ഉടലെടുത്തിരിക്കുന്നത്. നിയമം റദ്ദാക്കിയ തീരുമാനത്തെ ക്രൂരമെന്നാണ് ബരാക് ഒബാമ വിശേഷിപ്പിച്ചത്.
https://www.facebook.com/Malayalivartha


























