Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

റോഹിങ്ക്യന്‍ മുസ്ലീം ജനത വെന്തുരുകുമ്പോള്‍ സമാധാന നോബല്‍ ജേതാവ് ഓങ്‌ സാന്‍ സൂചി മൗനവ്രതത്തില്‍!

07 SEPTEMBER 2017 10:42 AM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?

കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

രാഷ്ട്രീയക്കാരില്‍ നിന്ന് അധികം പ്രതീക്ഷ അരുത്. അല്ലെങ്കില്‍ നിരാശപ്പെടേണ്ടിവരും. മ്യാന്മര്‍ ജനാധിപത്യ നേതാവ് ഓങ്‌സാന്‍ സൂചിയില്‍ ലോകത്തിന് വലിയ പ്രതീക്ഷയായിരുന്നു. ധൈര്യത്തിന്റെയും ക്ഷമയുടെയും പ്രതിരോധത്തിന്റെയും പര്യായമായാണ് അവര്‍ അവരോധിക്കപ്പെട്ടത്.

ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി വിട്ടുവീഴ്ചയില്ലാതെ പോരാടിയ സൂചി പ്രചോദനമായിരുന്നു സ്വന്തം നാട്ടുകാര്‍ക്കു മാത്രമല്ല, ലോകത്തിനു തന്നെ. വര്‍ഷങ്ങളോളം മ്യാന്മര്‍ സൈനികഭരണകൂടം വീട്ടുതടങ്കലിലാക്കിയ സൂചിയുടെ മോചനത്തിനായും രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കാനുമായി ജനം തെരുവിലിറങ്ങി. 1991-ല്‍ അവര്‍ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കി ആദരിച്ചപ്പോള്‍ ലോകം അഭിമാനിച്ചു. 2010-ല്‍ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിച്ചപ്പോള്‍, 2015ല്‍ പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ സന്തോഷപൂര്‍വം ആഘോഷിച്ചു. മാനസികമായും ശാരീരികമായും അവര്‍ ഒരുപാട് പീഡനങ്ങള്‍ സഹിച്ചിട്ടുണ്ട്. ലോകത്തുനിന്ന് ഒറ്റപ്പെട്ടുപോയിട്ടുണ്ട്. അവരുടെ കുടുംബാംഗങ്ങള്‍പോലും സൈനിക ഭരണകൂടത്തിന്റെ ക്രൂരതകള്‍ക്കിരയാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, അത്രയേറെ പ്രതീക്ഷ പുലര്‍ത്തിയ ഒരു രാഷ്ട്രീയ നേതാവിനാല്‍ വഞ്ചിക്കപ്പെടുമ്പോള്‍ മറുത്തുചിന്തിക്കാനുമാകില്ല. 

സൂചി ഇന്ന് മ്യാന്മാര്‍ പട്ടാളത്തിന്റെ കളിപ്പാവ മാത്രമാണ്. അവര്‍ക്ക് ശബ്ദമുയര്‍ത്താന്‍ അവകാശമില്ല. ഉയര്‍ത്തിയാല്‍ ബുദ്ധമത വിശ്വാസിക്കൂട്ടത്തിലെ വര്‍ഗ്ഗീയവാദികള്‍ അവരെ 'കൊന്ന് കൊലവിളിക്കും'.

മ്യാന്മറിലെ രാഖൈന്‍ പ്രവിശ്യയില്‍ റോഹിങ്ക്യന്‍ മുസ്‌ലിംകളോടുള്ള വിവേചനം കൈയും കെട്ടി നോക്കിനിന്നു എന്ന ഒറ്റക്കാരണം മതിയാകും ആ പ്രതീക്ഷകള്‍ നിലംപരിശാകാന്‍. ലോകത്ത് ഏറ്റവും കൂടുതല്‍ പീഡനമനുഭവിക്കുന്ന മനുഷ്യവിഭാഗമെന്നാണ് യു.എന്‍ റോഹിങ്ക്യകളെ വിശേഷിപ്പിച്ചത്. സൂചി അധികാരത്തിലേറിയിട്ടും റോഹിങ്ക്യകളുടെ കഷ്ടതകള്‍ നീങ്ങിയില്ല. മതത്തിന്റെയോ വംശത്തിന്റെയോ ദേശീയതയുടെയോ വര്‍ഗത്തിന്റെയോ പേരില്‍ ഒരു വിഭാഗത്തെ അടിച്ചമര്‍ത്തുന്നതിനെ വംശഹത്യയായി കണക്കാക്കാം എന്നാണ് ദ കണ്‍വെന്‍ഷന്‍ ഓണ്‍ ദ പ്രിവന്‍ഷന്‍ ആന്‍ഡ് പണിഷ്മന്റെ് ഓഫ് ജനോസൈഡ് നല്‍കുന്ന നിര്‍വചനം.

സൂചി രാഷ്ട്രീയ നേതാവായതുമുതല്‍ റോഹിങ്ക്യകള്‍ക്കു നേരെയുള്ള ക്രൂരതകളുടെ തീവ്രത കെട്ടടങ്ങുകയല്ല, ആളിക്കത്തുകയാണുണ്ടായത്. സായുധസൈന്യത്തിനാണ് രാജ്യത്ത് മേധാവിത്വമുള്ളത്. സൂചിക്ക് അവരെ നിലക്കുനിര്‍ത്താനും കഴിയുന്നില്ല. അതായത് കളിപ്പാവ കണക്കെ അവര്‍ സൈനികനേതൃത്വത്തിന്റെ ചരടുവലികള്‍ക്കൊത്ത് ചലിക്കുകയാണ്. അതല്ലെങ്കില്‍, തന്റെ അധികാരം ഉപയോഗിച്ച് സായുധ സേനയെ നിയന്ത്രിക്കാന്‍ മുതിരാതെ വംശഹത്യ മാറിനിന്നു വീക്ഷിക്കുകയാണ്, ഒരു വാക്കുപോലുമുരിയാടാതെ. ഈ നിശ്ശബ്ദത, രാഖൈനില്‍ റോഹിങ്ക്യകള്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് യു.എന്‍ മനുഷ്യാവകാശ സംഘം തയാറാക്കിയ റിപ്പോര്‍ട്ട് സൂചി വായിച്ചിട്ടുണ്ടാകുമോ എന്ന് സംശയം ജനിപ്പിക്കുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആ റോഹിങ്ക്യകള്‍ക്കു നേരെയുള്ള സൈന്യത്തിന്റെ നരനായാട്ടിനെ പച്ചയായി വിവരിക്കുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുള്‍പ്പെടെ ക്രൂരമായ ബലാത്സംഗത്തിനിരയായി. ശരീരത്തിനേറ്റ മുറിവുകളോടെ അവരില്‍ ചിലര്‍ മരണത്തിന് കീഴടങ്ങി. ഭാര്യയും കുട്ടികളും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്റെ കണ്‍മുന്നില്‍ ഗൃഹനാഥന്മാരെ കഴുത്തറുത്തു കൊലപ്പെടുത്തി. ഇതൊന്നും മതിയാകാതെ റോഹിങ്ക്യകളുടെ കുടിലുകള്‍ തീയിട്ടു നശിപ്പിച്ചു. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ക്രൂരതകളുടെ പകര്‍പ്പാണ് ആ റിപ്പോര്‍ട്ട്.

ഈ വംശഹത്യയുടെ പേരില്‍ ലോകം പഴിചാരുന്നത് സമാധാന നൊബേല്‍ ജേതാവായ ഓങ്‌സാന്‍ സൂചിയെ ആണ്. റോഹിങ്ക്യകളില്‍ ചിലരുടെ കൈവശം ആയുധമുണ്ടെന്നത് ശരിയാണ്. അതിജീവനത്തിനായുള്ള പോരാട്ടത്തിനാണ് അവരത് കൈയിലെടുത്തത്. അല്ലാതെ രക്തം ചിന്തുന്നത് കണ്ടുരസിക്കാനല്ല. വംശഹത്യ തടയാതെ മാറിനില്‍ക്കുക മാത്രമല്ല, സൈന്യത്തിന്റെ ചെയ്തികളെ ന്യായീകരിച്ച് അവര്‍ക്ക് സംരക്ഷണത്തിന്റെ മറനീക്കുക കൂടിയാണ് സൂചി. റോഹിങ്ക്യകളുടെ അസ്ഥിത്വം തന്നെ നിഷേധിച്ച സൂചി യു.എസ് അംബാസഡറോട് ആ പദം ഉപയോഗിക്കരുതെന്നുപോലും ആവശ്യപ്പെടുകയുണ്ടായി. അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന 1982-ലെ അതേ പൗരാവകാശ നിയമമാണ് റോഹിങ്ക്യകള്‍ക്ക് പിറന്നമണ്ണില്‍ ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതും.റോഹിങ്ക്യന്‍ സ്ത്രീകള്‍ അനുഭവിച്ച പീഡനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ സൂചിയുടെ ഓഫിസ് ഫേസ്ബുകില്‍ അത് വ്യാജ വാര്‍ത്തയെന്ന് പോസ്റ്റ്‌ചെയ്യുന്നു. സൂചി അനുവദിക്കാതെ ഇത്തരത്തിലൊന്ന് നടക്കുമോ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കലാപത്തില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് ഭക്ഷണമുള്‍പ്പെടെയുള്ള അവശ്യസഹായങ്ങള്‍ നല്‍കാനും അവരുടെ സര്‍ക്കാര്‍ തയാറായില്ല. ഈ കലുഷിത സാഹചര്യത്തില്‍ സൂചിയില്‍നിന്ന് നൊബേല്‍ സമ്മാനം സ്വീഡിഷ് അക്കാദമി തിരിച്ചെടുക്കണമെന്നാണ് എന്റെ അഭ്യര്‍ഥന. ഈ ആവശ്യമുന്നയിച്ച് ഒപ്പുശേഖരണാര്‍ഥം പ്രചാരണത്തിനിറങ്ങുകയാണ്.

രണ്ടു പേരാണ് ഈ ബഹുമതി സ്വീകരിക്കാന്‍ അര്‍ഹരല്ലെന്ന് ലോകത്തിന് തെളിയിച്ചു കൊടുത്തത്. അതിലൊരാള്‍ മുന്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയാണ്. നൊബേല്‍ സ്വീകരിച്ചതിനു പിന്നാലെയാണ് നൂറുകണക്കിന് ഡ്രോണ്‍ ആക്രമണത്തില്‍ സിവിലിയന്മാരെ കൂട്ടക്കുരുതി നടത്തിയതിലൂടെ താന്‍ സമാധാന പുരസ്‌കാരം അര്‍ഹിക്കുന്നില്ലെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. ഇപ്പോഴിതാ സൂചിയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (2 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (2 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (2 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (3 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (3 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (3 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (3 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (3 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (3 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (4 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (4 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (6 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (7 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (7 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (7 hours ago)

Malayali Vartha Recommends