യുക്രൈൻ ആയുധശാലയിൽ സ്ഫോടനം

യുക്രൈനിൽ വിനിറ്റ്സിയ ഒബ്ലാസ്റ്റിൽ കലിനിവ്കയിലെ സൈന്യത്തിന്റെ ഏറ്റവും വലിയ ആയുധ ഡിപ്പോയിൽ സ്ഫോടനം. സ്ഫോടനത്തിൽ രണ്ടു പേർക്ക് പരിക്ക്. 30,000 പേരെ സമീപപ്രദേശത്തുനിന്നും ഒഴിപ്പിച്ചിട്ടുണ്ട്. വൻതോതിൽ ആയുധങ്ങൾ ശേഖരിച്ചിരുന്ന ഡിപ്പോയിലാണ് സ്ഫോടനമുണ്ടായത്. വലിയ കരിമരുന്ന് കലാപ്രകടനത്തിനു സമാനമായ പൊട്ടിത്തെറിയാണ് ഉണ്ടായത്.
റോക്കറ്റുകളും ടാങ്ക് ഷെല്ലുകളും ആയുധശാലയുടെ നാലുപാടും ചിതറിത്തെറിച്ചു. ആയുധശാലയിൽ 200,000 ടൺ സ്ഫോടകവസ്തുക്കളാണ് ഉണ്ടായിരുന്നത്. ആയുധങ്ങൾ ശേഖരിച്ചിരുന്ന ഗോഡൗണ്‍ പൂർണമായും കത്തിയമർന്നു. ഭീകരമായ വിധത്തിൽ അഗ്നിഗോളങ്ങൾ ആകാശത്തേക്ക് ഉയർന്നുപൊങ്ങി. വിനിറ്റ്സിയ ഒബ്ലാസ്റ്റിലിനു മുകളിലൂടെ വ്യോമപാത പൂർണമായും റദ്ദാക്കി. പ്രദേശത്തേക്കുള്ള ട്രെയിനുകൾ വഴിതിരിച്ചുവിട്ടു.
https://www.facebook.com/Malayalivartha






















