യുവതിയെ കഴുത്തറുത്ത് കൊന്നതിനുശേഷം ഗര്‍ഭപാത്രം കീറി കുഞ്ഞിനെ മോഷ്ടിച്ചു

ബാല്യകാല സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിനു ശേഷം ഗര്‍ഭപാത്രം കീറി മുറിച്ച് കുഞ്ഞിനെ മോഷ്ടിച്ചു. 2015 ൽ ന്യൂയോർക്കിലാണ് സംഭവം നടന്നത്. ഒമ്പത് മാസം ഗര്‍ഭിണിയായ 22 കാരിയായ ആഞ്ജലിക്ക് പാട്രിക് ബാഡ്ലി തന്റെ വിവാഹത്തിനായി പോകുന്ന വഴിക്കാണ് ബാല്യകാല സുഹൃത്തായ ആഷ് ലെ വേഡ് വഴിയിൽ തടഞ്ഞത്ത്. തുടർന്ന് വിവാഹ സമ്മാനം നൽകാമെന്നും പറഞ്ഞ് സുഹൃത്ത് കൂടെ കൂട്ടികൊണ്ട് പോവുകയായിരുന്നു. എന്നാൽ അതിനു ശേഷം മുൻകൂട്ടി തീരുമാനിച്ച് ഉറപ്പിച്ചതുപോലെ യുവതിയെ കൊലപ്പെടുത്തുകയായിരുന്നു.
എന്നാൽ സുഹൃത്തിനോടുള്ള വൈരാഗ്യമായിരുന്നില്ല കൊലപാതകത്തിന് പിന്നിൽ. ഒരു കുഞ്ഞിന് വേണ്ടിയുള്ള ആഗ്രഹമായിരുന്നു. ഗര്‍ഭിണിയായ സുഹൃത്തിനെ കഴുത്തറുത്ത് കൊന്നതിന് ശേഷം ഗര്‍ഭസ്ഥശിശുവിനെ മോഷ്ടിക്കുകയായിരുന്നു. കറിക്കത്തിയുപയോഗിച്ച് വയറ് കീറി മുറിച്ച് കുഞ്ഞിനെ പുറത്തെടുത്തു. അതിനു ശേഷം യുവതിയുടെ മൃതദേഹം ശുചിമുറിയില്‍ ഉപേക്ഷിച്ചു. കുഞ്ഞിന് യാതൊരു ആപത്തും പറ്റാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കുഞ്ഞ് തന്റേതാണെന്നായിരുന്നു യുവതിയുടെ വാദം.
അതേസമയം ഇവർ കുറ്റവാളിയല്ലെന്ന് കോടതി അന്ന് വിധിച്ചിരുന്നു. എന്നാൽ കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കൾ വീണ്ടും അന്വേഷണത്തിന് അധികാരികളെ സമീപിച്ചിരിക്കുകയാണ്. വേഡ് കുറ്റക്കാരിയെന്നാണ് കോടതി വിധിച്ചാൽ പരോള്‍ പോലുമില്ലാത്ത തടവ് ശിക്ഷയായിരിക്കും ലഭിക്കുകയെന്നും കോടതി ചൂണ്ടിക്കാണിച്ചു.
https://www.facebook.com/Malayalivartha






















