അമേരിക്കയിലെ ലാസ് വെഗാസിലുണ്ടായ വെടിവയ്പ്പില്‍ കറുപ്പണിഞ്ഞ് ഈഫല്‍ ടവര്‍

അമേരിക്കയിലെ ലാസ് വെഗാസിലുണ്ടായ വെടിവയ്പ്പില്‍ ജീവന്‍ നഷ്ടപ്പെട്ടവരോടുള്ള ആദര സൂചകമായി പാരീസിലെ ഈഫല്‍ ടവര്‍ കറുപ്പണിഞ്ഞു. പാരീസ് മേയര്‍ ആനി ഹിദാല്‍ഗോയാണ് ഇത് സംബന്ധിച്ച തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. പ്രധാന നഗരങ്ങളിലെ രാത്രികാല ലൈറ്റുകള്‍ അണയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. തിങ്കളാഴ്ച ലാസ് വെഗാസിലുണ്ടായ വെടിവയ്പ്പില്‍ 59 പേരാണ് മരിച്ചത്. സംഭവത്തില്‍ 600ലേറെ പേര്‍ക്കു പരിക്കേറ്റതായാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. 22,000 ആളുകള്‍ കൂടിയ സ്ഥലത്താണ് അക്രമി വെടിവയ്പ് നടത്തിയത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ചൂതാട്ട കേന്ദ്രമായ ലാസ് വെഗാസിലെ മന്‍ഡേലെ ബേ കാസിനോയുടെ 32ാം നിലയിലാണ് വെടിവയ്പുണ്ടായത്. രണ്ടു പേര്‍ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജാസണ്‍ അല്‍ഡീന്റെ നേതൃത്വത്തില്‍ സംഗീതപരിപാടി നടന്നു കൊണ്ടിരിക്കെയായിരുന്നു വെടിവയ്പ്പ്. പരിപാടി ആസ്വദിക്കാനായി നിരവധി ആളുകള്‍ സ്ഥലത്തുണ്ടായിരുന്നു. ഇത് അപകടത്തിന്റെ തീവ്രത വര്‍ധിക്കാന്‍ കാരണമായി.
ആക്രമണം നടത്തിയ പ്രദേശവാസിയായ സ്റ്റീഫന്‍ പഡോക്ക്(64) സ്വയം വെടിവച്ചു മരിച്ചതായി പോലീസ് അറിയിച്ചിരുന്നു. കാസിനോയുടെ 32ാം നിലയിലുള്ള ഇയാളുടെ മുറിയില്‍നിന്ന് എട്ടു തോക്കുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
വെടിവയ്പിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു. ഐഎസ് അനുകൂല അമാഖ് വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ കുറിപ്പിലാണ് ഐഎസിന്റെ പടയാളികളാണ് ആക്രമണം നടത്തിയതെന്ന് അവകാശപ്പെട്ടത്.
https://www.facebook.com/Malayalivartha
























