ഉത്തരകൊറിയ ദീര്‍ഘദൂര മിസൈല്‍ പരീക്ഷണത്തിനു തയ്യാറെടുക്കുന്നുവെന്ന് റഷ്യ

അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്തെ ആക്രമിക്കുവാന്‍ ശേഷിയുള്ള ദീര്‍ഘദൂര മിസൈലുകളുടെ പരീക്ഷണത്തിന് ഉത്തരകൊറിയ തയാറെടുക്കുന്നുവെന്ന് റഷ്യ. പ്യോംഗ്യാംഗ് സന്ദര്‍ശനത്തിനു ശേഷം റഷ്യന്‍ അന്താരാഷ്ട്രകാര്യ സമിതിയംഗം അന്റണ്‍ മോറോസോവാണ് ഇക്കാര്യം പറഞ്ഞത്. ഒക്ടോബര്‍ രണ്ടു മുതല്‍ ആറ് വരെ മോറോസോവ ഉള്‍പ്പെടെ രണ്ട് പേരാണ് പ്യോംഗ്യാംഗ് സന്ദര്‍ശിച്ചത്.
അവര്‍(ഉത്തരകൊറിയ) ദീര്‍ഘദൂര മിസൈല്‍ പരീക്ഷണത്തിനുള്ള തയ്യാറെടുപ്പിലാണ്. അമേരിക്കയുടെ പടിഞ്ഞാന്‍ തീരത്തെ ആക്രമിക്കാന്‍ കഴിയുമെന്ന് തെളിയിക്കുന്ന കൃത്യമായ കണക്കുകള്‍ അവര്‍ തങ്ങള്‍ക്കു നല്‍കിയെന്നും മോറോസോവ് പറഞ്ഞു. സമീപഭാവിയില്‍ കൂടുതല്‍ ദീര്‍ഘദൂര മിസൈലുകള്‍ പരീക്ഷിക്കാന്‍ ഉത്തരകൊറിയ ഉദ്ദേശിക്കുന്നുവെന്നും പൊതുവേ അവരുടെ മനോഭാവം യുദ്ധക്കളത്തില്‍ ആണെന്നും മോറോസോവ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലില്‍ ഘടിപ്പിക്കാവുന്ന ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തി ഉത്തരകൊറിയ വന്‍പ്രകോപനം സൃഷ്ടിച്ചിരുന്നു. അണുബോംബിനേക്കാള്‍ പതിന്‍മടങ്ങ് പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോംബായിരുന്നു ഉത്തരകൊറിയ പരീക്ഷിച്ചത്.
ഇതോടെ വടക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍ പോര്‍വിമാനങ്ങള്‍ വിന്യസിച്ച് അമേരിക്ക പ്രതിരോധം തീര്‍ത്തിരുന്നു. ഇതിനിടെയാണ് ദീര്‍ഘദൂര മിസൈല്‍ പരീക്ഷണത്തിന് ഉത്തര കൊറിയ ഒരുങ്ങുന്നത്. ഒക്ടോബര്‍ പത്തിന് കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ വാര്‍ഷികദിനത്തില്‍ ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തുമെന്ന് സൂചനയുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























