അമേരിക്കന്‍ , യൂണൈറ്റഡ് എയര്‍ലൈന്‍സുകൾ 95.1 മില്യണ്‍ ഡോളർ വേൾഡ് ട്രേഡ് സെന്റർ ഉടമക്ക് നഷ്ടപരിഹാരമായി നല്കാൻ ധാരണ.

ന്യൂയോര്‍ക്ക്: 2001 സെപ്റ്റംബ്ര്‍ 11ന് അമേരിക്കന്‍ എയര്‍ലൈന്‍സിന്റെയും യൂണൈറ്റഡ് എയര്‍ലൈന്‍സിന്റെയും വിമാനങ്ങൾ ഉപയോഗിച്ചുള്ള ചാവേർ ആക്രമണത്തെ തുടർന്നുള്ള നഷ്ടപരിഹാര കേസിൽ വേൾഡ് ട്രേഡ് സെന്ററും വിമാനക്കമ്പനികളുമായി ധാരണയായി. വിമാനങ്ങള്‍ ഇടിച്ചുകയറ്റി വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട്, സെന്ററിന്റെ ഡവലപ്പറുമായി 13 വര്‍ഷമായി നിലനിന്ന നഷ്ടപരിഹാര തര്‍ക്കമാണ് അമേരിക്കന്‍ എയര്‍ലൈന്‍സും യൂണൈറ്റഡ് എയര്‍ലൈന്‍സും 95.1 മില്യണ്‍ ഡോളറിന് ഒത്തുതീര്‍പ്പാക്കിയത്. ഇത് യുഎസ് ഡിസ്ട്രിക്ട് ജഡ്ജി ആല്‍വിന്‍ ഹെല്ലര്‍സ്റ്റീന്റെ അംഗീകാരത്തിന് വിധേയമായിരിക്കും. ഈ തുക ഡവലപ്പര്‍ ലാറി സില്‍വര്‍സ്റ്റീന്റെ ഉടമസ്ഥതയിലുള്ള വേള്‍ഡ് ട്രേഡ് സെന്റര്‍ പ്രോപ്പര്‍ട്ടീസിന് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ നല്‍കും.
ആക്രമണത്തിന് ഉപയോഗിച്ച വിമാനങ്ങളുടെ ഉടമകളായ അമേരിക്കന്‍ എയര്‍ലൈന്‍സ്, യൂണൈറ്റഡ് എയര്‍ലൈന്‍സ് എന്നിവയില്‍നിനിന്നും എയര്‍പോര്‍ട്ട് സുരക്ഷാ കമ്പനികളില്‍നിന്നുമായി 12.3 ബില്യണ്‍ ഡോളറാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്
പോര്‍ട്ട് അഥോരിറ്റി ഓഫ് ന്യൂയോര്‍ക്ക് ആന്റ് ന്യൂജേഴ്‌സിയുടെ ഉടമസ്ഥതയിലായിരുന്നു വേള്‍ഡ് ട്രേഡ് സെന്റര്‍. ആക്രമണത്തിന്റെ ആറ് ആഴ്ചകള്‍ക്കു മുമ്പാണ് സില്‍വര്‍സ്റ്റീന്‍ 99 വര്‍ഷത്തേക്ക് ലീസിന് വാങ്ങിയത്. 2750 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനു ശേഷം വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇന്‍ഷ്വറര്‍മാരില്‍നിന്ന് വർഷങ്ങൾ നീണ്ട കേസിലൂടെ 4.55 ബില്യണ്‍ ഡോളര്‍ അദ്ദേഹം നഷ്ടപരിഹാരം നേടിയിരുന്നു.
https://www.facebook.com/Malayalivartha























