Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ക്യാൻസർ രോഗ നിർണ്ണയം ഇനി അതിവേഗം; പുത്തൻ കണ്ടെത്തലുമായി ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല

20 JANUARY 2018 05:46 PM IST
മലയാളി വാര്‍ത്ത

ബാള്‍ട്ടിമോര്‍: അർബുദബാധിതരായവരിൽ ഭൂരിഭാഗം പേരും മരണത്തിനു കീഴടങ്ങിയവരാണ്. എന്നാൽ ഇതിൽ പകുതിയിലേറെപ്പേർ സമയത്ത് ചികിത്സ ലഭിക്കാത്തവരാണ്. ആരംഭത്തിൽ തന്നെ അസുഖം തിരിച്ചറിയാൻ കഴിയാത്തവർക്ക് പിന്നീട് അതിനെ നിയന്ത്രിക്കാൻ കഴിയാതാകുന്നു. എന്നാൽ രക്തപരിശോധനയിലൂടെ അര്‍ബുദം തിരിച്ചറിയാന്‍ കഴിയുക എന്ന വലിയ ലക്ഷ്യത്തോട് ഒരുപടി കൂടി വൈദ്യശാസ്ത്രലോകം അടുത്തിരിക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ.

അമേരിക്കയിലെ ബാള്‍ട്ടിമോറിലുള്ള ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലാസംഘമാണ് ഇതിനുപിന്നില്‍ പ്രവർത്തിച്ചിരിക്കുന്നത്. എട്ടുതരത്തിലുള്ള അര്‍ബുദങ്ങള്‍ രക്തപരിശോധനയിലൂടെ കണ്ടെത്തുന്നതിനുള്ള സംവിധാനം സംഘം പരീക്ഷിച്ചു.

അര്‍ബുദം നേരത്തേ തിരിച്ചറിയാനുള്ള വാര്‍ഷികപരിശോധനയാണിത്. 'കാന്‍സര്‍സീക്ക്' എന്ന് പേരിട്ടിരിക്കുന്ന പരിശോധനയുടെ കാര്യക്ഷമത മനസ്സിലാക്കണമെങ്കില്‍ കൂടുതല്‍ പരീക്ഷണവും വിലയിരുത്തലും ആവശ്യമുണ്ടെന്ന് ബ്രിട്ടനിലെ വിദഗ്ധര്‍ പറഞ്ഞു.

പൂര്‍ണമായും വിജയിച്ചാല്‍, മാമോഗ്രാഫിയും കോളനോസ്കോപ്പിയും പോലുള്ള പരിശോധനകള്‍ കൂടാതെ രോഗം നിര്‍ണയിക്കാമെന്ന് ലണ്ടനിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാന്‍സര്‍ റിസേര്‍ച്ചിലെ സെന്റര്‍ ഫോര്‍ എവലൂഷന്‍ ആന്‍ഡ് കാന്‍സറിന് നേതൃത്വം നല്‍കുന്ന ഡോ. ഗേര്‍ട്ട് അറ്റാഡ് പറഞ്ഞു.

ഉത്പരിവര്‍ത്തനം(മ്യൂട്ടേഷന്‍) സംഭവിച്ച ഡി.എന്‍.എ.യുടെയും പ്രോട്ടീനുകളുടെയും തീരെച്ചെറിയ ഘടകങ്ങള്‍ അര്‍ബുദമുഴകളില്‍നിന്ന് രക്തത്തിലെത്താറുണ്ട്. അര്‍ബുദബാധിതരില്‍ പതിവായി ഉയര്‍ന്നുകാണാറുള്ള ഉത്പരിവര്‍ത്തനം സംഭവിച്ച 16 ജീനുകളുടെയും എട്ടുപ്രോട്ടീനുകളുടെയും സാന്നിധ്യമാണ് കാന്‍സര്‍സീക്ക് നിരീക്ഷിച്ചത്. രണ്ടിന്റെയും സാന്നിധ്യം അറിയാമെന്നതാണ് കാന്‍സര്‍സീക്കിന്റെ പ്രത്യേകതയെന്ന് ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച 'നേച്ചര്‍' മാസിക പറയുന്നു. അണ്ഡാശയം, കരള്‍, ഉദരം, പാന്‍ക്രിയാസ്, ദഹനേന്ദ്രിയം, വന്‍കുടല്‍, ശ്വാസകോശം, സ്തനം എന്നിവിടങ്ങളില്‍ അര്‍ബുദം പ്രഥമഘട്ടത്തിലുള്ള 1,005 പേരുടെ രക്തമാണ് പരിശോധിച്ചത്. പരിശോധനയില്‍ 70 ശതമാനം പേരുടെയും രോഗബാധ കണ്ടെത്തി.

രോഗബാധ നേരത്തേ കണ്ടെത്തിയാല്‍ മരണനിരക്ക് കുറയ്ക്കാന്‍ ആവുമെന്നാണ് പ്രതീക്ഷയെന്ന് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനിലെ ഡോ. ക്രിസ്റ്റ്യന്‍ ടൊമാസെറ്റി പറഞ്ഞു. അര്‍ബുദബാധ ഉറപ്പാക്കിയിട്ടില്ലാത്തവരില്‍ കാന്‍സര്‍സീക്ക് നടത്താനുള്ള നീക്കത്തിലാണ് ടൊമാസെറ്റിയും സംഘവും. കാന്‍സര്‍സീക്കിന്റെ ചെലവ് ഒരാള്‍ക്ക് 500 ഡോളറില്‍ (31,927 രൂപ) താഴെയേ വരൂവെന്നും ഡോക്ടര്‍മാരുടെ സംഘം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (5 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (5 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (6 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (6 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (6 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (6 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (7 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (7 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (9 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (9 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (9 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (9 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (10 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (10 hours ago)

Malayali Vartha Recommends