തുര്‍ക്കി വ്യോമാക്രമണം ആരംഭിച്ചതോടെ മേഖലയില്‍ നിന്ന് റഷ്യ സൈന്യത്തെ പിന്‍വലിച്ചു
വടക്കന്‍ സിറിയയിലെ അഫ്രിനില്‍ കുര്‍ദിഷ് പോരാളികള്‍ക്കെതിരെ തുര്‍ക്കി വ്യോമാക്രമണം ആരംഭിച്ചതോടെ മേഖലയില്‍ നിന്ന് റഷ്യ സൈന്യത്തെ പിന്‍വലിച്ചു. അഫ്രിനില്‍ തുര്‍ക്കി സൈന്യം നടത്തുന്ന നടപടികളില്‍ ആശങ്കയുണ്ട്. മേഖലയിലെ സ്ഥിതിഗതികളെ നിരീക്ഷിച്ച് വരികയാണെന്നും റഷ്യന്‍ വിദേശകാര്യമന്ത്രാലയം പറഞ്ഞു.
സിറിയയിലെ കുര്‍ദിഷ് പോരാളികളെ ഇല്ലാതാക്കുമെന്നു പ്രഖ്യാപിച്ചാണ് തുര്‍ക്കിയുടെ യുദ്ധവിമാനങ്ങള്‍ വ്യോമാക്രമണം നടത്തിയത്. കുര്‍ദിഷ് നിയന്ത്രണ മേഖലയായ അഫ്രിനില്‍ 11 തവണ ആക്രമണം നടത്തി. രണ്ടു ദിവസമായി ഈ മേഖലയില്‍ തുര്‍ക്കി ഷെല്ലാക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
സിറിയയില്‍ ഐഎസിനെതിരായ പോരാട്ടത്തില്‍ അമേരിക്കയുടെ പ്രധാന പങ്കാളിയാണ് സിറിയന്‍ കുര്‍ദിഷ് പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റ്സ് (വൈപിജി). എന്നാല്‍ തുര്‍ക്കി ഇവരെ ഭീകരരായാണ് പരിഗണിക്കുന്നത്. കുര്‍ദിഷ് വര്‍ക്കേഴ്സ് പാര്‍ട്ടിയുമായി വൈപിജിക്ക് ബന്ധമുണ്ടെന്ന് തുര്‍ക്കി ആരോപിക്കുന്നു.
https://www.facebook.com/Malayalivartha