അമേരിക്കൻ ഭരണത്തിൽ അഴിച്ചുപണിയുമായി ട്രംപ്; വിദേശകാര്യ സെക്രട്ടറി ടില്ലേഴ്സണിനെ പുറത്താക്കി

അമേരിക്കൻ വിദേശകാര്യ സെക്രട്ടറി സ്ഥാനത്തുനിന്ന് റെക്സ് ടില്ലേഴ്സണിനെ പുറത്താക്കി. പ്രസിഡന്‍റ് ഡോണൾഡ് ട്രംപാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ടില്ലേഴ്സണിനു പകരം സിഐഎ തലവൻ മൈക്ക് പോംപിയോയെയാണ് പുതിയ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്.
സിഐഎയുടെ ആദ്യ വനിതാ തലവനായി ജിനാ ഹാസ്പലിനെ നിയമിക്കുകയും ചെയ്തു. ടില്ലേഴ്സണിന്‍റെ ഇത്രയും കാലത്തെ സേവനത്തിന് ട്രംപ് നന്ദി അറിയിച്ചു. ട്രംപും ടില്ലേഴ്സണും തമ്മിൽ അസ്വാരസ്യങ്ങൾ ഉള്ളതായുള്ള വാർത്തകൾ നിലനിൽക്കെയാണ് ടില്ലേഴ്സണിനെ പുറത്താക്കിയത്.
https://www.facebook.com/Malayalivartha























