കണ്ണീർക്കാഴ്ചയായി... കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

കണ്ണീരടക്കാനാവാതെ... കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. അയ്യമ്പിള്ളി സ്വദേശി ധീരജ് (22) ആണ് മരിച്ചത്. പറവൂരിലെ പ്രഭുസ് തിയറ്ററിന് സമീപമാണ് അപകടം സംഭവിച്ചത്. കൊച്ചിൻ ഷിപ്യാർഡിലെ ജീവനക്കാരനായിരുന്നു ധീരജ്.
പറവൂരിൽ നിന്ന് ചെറായി ഭാഗത്തേക്ക് പോകുകയായിരുന്ന ധീരജിന്റെ ബൈക്കിൽ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ധീരജിനെ ചേരാനല്ലൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ജീവൻ നഷ്ടപ്പെട്ടത്.
സംസ്കാരം ഇന്ന് രാവിലെ 11ന് ചെറായി ശ്മശാനത്തിൽ നടക്കും. അയ്യമ്പിള്ളി ആവോട്ടിൽ ശിവൻറെയും പ്രീതിയുടെയും മകനാണ് ധീരജ്. ഒരു സഹോദരനുണ്ട്.
"
https://www.facebook.com/Malayalivartha
























