വിവരങ്ങള്‍ ചോര്ത്തുന്നവരെ പൊക്കാനായി ഫെയ്സ്ബുക്ക് രഹസ്യ പൊലീസ്
കമ്പനിയില്‍ നിന്ന് വിവരങ്ങള്‍ ചോര്ത്തുന്നവരെ പൊക്കാനായി ഫെയ്സ്ബുക്ക് രഹസ്യ പൊലീസിനെ നിയമിച്ചു. ഇന്ത്യന്‍ വംശജനായ സോന്യ അഹൂജയാണ് ഈ രഹസ്യ സംഘത്തിന്റെ തലവന്‍. ഗാര്‍ഡിയനാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഈയടുത്തിടെയായി കമ്പനിയുടെ നിര്‍ണായക വിവരങ്ങള്‍ പുറത്ത് പോകുന്നത് ഫെയ്സ്ബുക്കിന് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു. തുടര്‍ന്നാണ് ഇക്കാര്യം നിരീക്ഷിക്കാന്‍ രഹസ്യ സംഘത്തെ നിയോഗിച്ചത്. ഏറെ വൈകാതെ തന്നെ പ്രതികളില്‍ ഒരാളെ പൊക്കുകയും ചെയ്തു. പിന്നാലെ പ്രൊമോഷന് നല്‍കാനെന്നും പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയ ഇയാളെ കമ്പനിയില്‍ നിന്നും പിരിച്ച് വിട്ടു. മാദ്ധ്യമ പ്രവര്‍ത്തകയായ തന്റെ കാമുകിയുമായി കമ്പനിയുടെ രഹസ്യ വിവരങ്ങള്‍ പങ്ക് വക്കുന്ന സ്ക്രീന്‍ ഷോട്ടുകള്‍ സംഘം പിടിച്ചെടുക്കുകയും ചെയ്തു.
ഓരോ ആഴ്ചയും ജീവനക്കാരുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ കമ്പനിയുടെ പുറത്തിറക്കാനിരിക്കുന്ന പ്രോഡക്ടുകളെ പറ്റി മാര്‍ക്ക് സക്കര്‍ബര്‍ഗ് വിശദീകരിക്കാറുണ്ട്. ആയിരത്തോളം ജീവനക്കാര്‍ പങ്കെടുക്കുന്ന ഈ യോഗത്തില്‍ പറഞ്ഞ പല കാര്യങ്ങളും ചോര്‍ന്നത് ഫെയ്സ്ബുക്കിനെ ഞെട്ടിച്ചിരുന്നു.
എന്നാല്‍ 2015ല്‍ നടന്ന യോഗത്തില്‍ കമ്പനിയുടെ രഹസ്യ വിവരങ്ങള്‍ ചോര്ത്തുന്നുവരെ കണ്ടെത്തുമെന്ന് സക്കര്‍ബര്‍ഗ് മുന്നറിയിപ്പ് നല്കി. ഇതിന് പിന്നാലെയാണ് രഹസ്യ പൊലീസിന് രൂപം നല്‍കിയതെന്നാണ് വിവരം.
എന്നാല്‍ എല്ലാ കമ്പനികളും തങ്ങളുടെ ജീവനക്കാരെ നിരീക്ഷിക്കാന്‍ ഇത്തരം സംഘങ്ങളെ നിയോഗിക്കാറുണ്ടെന്നും ഇക്കാര്യത്തില്‍ അപാകതയില്ലെന്നും ഫെയ്സ്ബുക്ക് വക്താവ് പ്രതികരിച്ചു.
https://www.facebook.com/Malayalivartha