Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ആശങ്ക പടര്‍ത്തി ഹവായ് ദ്വീപ്; സുന്ദരമായ ഈ ദ്വീപ് ഭൂമിയില്‍ നിന്ന് മാഞ്ഞുപൊകുമോ; അഗ്‌നിപര്‍വതങ്ങള്‍ നിറഞ്ഞ ദ്വീപില്‍ വിള്ളലുകള്‍; ഭൂകമ്പപ്പേടിയില്‍ ഭയന്നു വിറച്ച് ജനങ്ങള്‍

06 MAY 2018 05:06 PM IST
മലയാളി വാര്‍ത്ത

More Stories...

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്

കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി.... ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും പേടിയാവുന്നു എന്നാണ് അവസാനമായി അയച്ച മെസ്സേജ്..

പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്

അമേരിക്കന്‍ സ്‌റ്റേറ്റും ലോകത്തിലെ ഏറ്റവും സുന്ദരമായ ദ്വീപുകളിലുമൊന്നായ ഹവായ് ലോകത്തില്‍ നിന്നും തുടച്ചു നീക്കപ്പെടുമോ എന്ന ചോദ്യം കഴിഞ്ഞ ഒരാഴ്ചയായി ഉയരുന്ന ചോദ്യമാണിത്. നാലു പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ ഭൂകമ്പത്തില്‍ ഹവായ് ദ്വീപ് വിറച്ചിരുക്കുകയാണ്. ഹവായിയിലെ ബിഗ് ഐലന്‍ഡിലുള്ള ഏറ്റവും സജീവ അഗ്‌നിപര്‍വതമായ കിലോയയാണ് ഇപ്പോഴും ആശങ്കയുടെ ലാവ പുറന്തള്ളിക്കൊണ്ടിരിക്കുന്നത്. അഗ്‌നിപര്‍വതത്തോടു ചേര്‍ന്നു പലയിടത്തും പുതിയ വിള്ളലുകള്‍ രൂപപ്പെടു. ഇവയ്ക്കുള്ളില്‍ നിന്നു ചുട്ടുപഴുത്ത ലാവയും പുറന്തള്ളപ്പെടുന്നു. എന്നാല്‍ ഇത് എത്രനാള്‍ തുടരും, ഇനിയും ഭൂകമ്പമുണ്ടാകുമോ എന്ന കാര്യങ്ങളില്‍ മറുപടി പറയാനാതാകെ വിയര്‍ക്കുകയാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേ. സൂനാമി ഭീഷണിയില്ലെന്നു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അഗ്‌നിപര്‍വതബാധിത മേഖലകളില്‍ നിന്നു ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിക്കാനാകാത്തതും ആശങ്ക പടര്‍ത്തുന്നുണ്ട്.

ലാവ ജനവാസമേഖലകളിലേക്കും എസ്‌റ്റേറ്റുകളിലേക്കും ഒലിച്ചിറങ്ങിയതോടെ ഒഴിപ്പിക്കലും ആരംഭിച്ചു. വിഷവാതകങ്ങളും ഭീഷണിയായി ദ്വീപില്‍ നിറഞ്ഞു. ഇതിനു പിന്നാലെയാണു വെള്ളിയാഴ്ച ഹവായിയെ കുലുക്കി രണ്ട് ഭൂകമ്പങ്ങളുണ്ടാകുന്നത്. രാവിലെ 11.30നുണ്ടായത് റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയപ്പോള്‍ രണ്ടാമത്തേതിനു 6.9 ആയിരുന്നു തീവ്രത. പന്ത്രണ്ടരയോടെയുണ്ടായ ഇതാകട്ടെ നാലു പതിറ്റാണ്ടിനിടെ ഹവായിയില്‍ ഉണ്ടായ ഏറ്റവും വലിയ ഭൂചലനവുമായി.


ഇതിനു മുന്‍പ് 1975ല്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പൊട്ടിപ്പുറപ്പെട്ട അതേസ്ഥലമായിരുന്നു പുതിയ ഭൂകമ്പത്തിന്റെയും പ്രഭവകേന്ദ്രം. ഞായറാഴ്ചയോടെയായിരുന്നു ദ്വീപില്‍ പലയിടത്തും പുതിയ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ട് അതില്‍ നിന്നു ലാവ കുതിച്ചു ചാടാന്‍ തുടങ്ങിയത്. ജനവാസ കേന്ദ്രങ്ങളിലേക്ക് ലാവ ഒഴുകിയതോടെ ഇതുവരെ രണ്ടായിരത്തോളം പേരെയാണ് ഒഴിപ്പിച്ചിരിക്കുന്നത്. ഒരുപക്ഷേ മാസങ്ങളോളം തുടരാവുന്ന ഭൂകമ്പങ്ങളും ലാവയുടെ വരവുമാണു ഗവേഷകര്‍ പ്രവചിക്കുന്നത്. നിലവില്‍ കിലോയ ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്ന ലെയ്‌ലനി എസ്‌റ്റേറ്റ് മേഖലയിലാണു പുതിയ വിള്ളലുകള്‍ രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ എഴുനൂറോളം വീടുകളാണുള്ളത്. 1700ലേറെപ്പേരെ ഒഴിപ്പിക്കുകയും ചെയ്തു. കിലോയയില്‍ നിന്ന് 19 കിലോമീറ്റര്‍ മാത്രം ദൂരെയാണ് ഈ എസ്‌റ്റേറ്റ്. ജനങ്ങള്‍ക്ക് എന്നു തിരികെയെത്താനാകും എന്ന ചോദ്യത്തിനു മറുപടിയായാണ് 'ലാവാ പ്രവാഹം ഒരുപക്ഷേ ആഴ്ചകളും മാസങ്ങളും തുടരു'മെന്ന് ഹവായിയന്‍ വോള്‍ക്കാനോ ഒബ്‌സര്‍വേറ്ററി അധികൃതര്‍ പറഞ്ഞത്.


1150 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയിലുള്ള ലാവാപ്രവാഹമാണു നിലവില്‍ പ്രതീക്ഷിക്കുന്നത്. ജനങ്ങളെ ഒഴിപ്പിക്കുന്ന മേഖലയില്‍ വന്‍തോതിലാണ് സള്‍ഫര്‍ ഡൈ ഓക്‌സൈഡ് പോലുള്ള വിഷവാതകങ്ങളുടെ സാന്നിധ്യം. ഇത് ചര്‍മത്തില്‍ അലര്‍ജിയും ശ്വാസതടസ്സവും ഉണ്ടാക്കാന്‍ പോന്നതാണെന്ന് സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു.
1955ലാണ് സമാനമായ സാഹചര്യം ഹവായില്‍ ഉണ്ടായത്. അന്ന് 88 ദിവസമായിരുന്നു ലാവാപ്രവാഹം തുടര്‍ന്നത്. ആ സമയത്താകട്ടെ ഇന്നുള്ള അത്രയും ജനങ്ങള്‍ പോലും കിലോയയ്ക്കു സമീപം താമസമുണ്ടായിരുന്നില്ല. ഇപ്പോള്‍ ജനങ്ങള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോയതോടെ 'പ്രേതനഗര'ത്തിനു സമാനമാണ് ദ്വീപിലെ പല പ്രദേശങ്ങളുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഹവായിയിലെ അഞ്ച് അഗ്‌നിപര്‍വതങ്ങളില്‍ ഏറ്റവും സജീവമാണ് കിലോയ. കഴിഞ്ഞ 35 വര്‍ഷമായി ഇതു തുടര്‍ച്ചയായി പൊട്ടിത്തെറിക്കുന്നു. ലാവയാകട്ടെ അഗ്‌നിപര്‍വതത്തിനു 125 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തു വരെയെത്തി. നൂറോളം തുടര്‍ ഭൂചലനങ്ങള്‍ക്കു പിന്നാലെയായിരുന്നു ഇക്കഴിഞ്ഞ വ്യാഴാഴ്ച കിലോയ പൊട്ടിത്തെറിച്ചത്. ദ്വീപില്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (6 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (7 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (7 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (7 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (7 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (7 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (7 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (7 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (7 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (8 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (8 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (8 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (8 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (11 hours ago)

Malayali Vartha Recommends