ക്രൂഡ് ഓയില്‍ വിലയിൽ വർദ്ധനവ്....

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വർദ്ധിക്കുന്നു. വില ബാരലിന് 96.14 ഡോളറിലെത്തി. ആറ് ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഡബ്ല്യുടിഐ ക്രൂഡിന്റെ വില ബാരലിന് 88.35 ഡോളറിലെത്തി. എണ്ണവില വീണ്ടും പിടിവിട്ടുയര്‍ന്നത് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കും ഇടയാക്കുകയാണ്.
ഇന്നലെ 34 പൈസയുടെ ഇടിവ് നേരിട്ട് രൂപയുടെ മൂല്യം ഡോളറിനെതിരെ 96.59 നിലവാരത്തിലെത്തിയിരുന്നു. എണ്ണ വില വര്‍ധനയും വിതരണ പ്രതിസന്ധിയും രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ആവശ്യകതയുടെ 85 ശതമാനത്തിനു മുകളില്‍ എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.
https://www.facebook.com/Malayalivartha

























