Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉപയോക്താക്കളുടെ അറിവില്ലാതെ അവരുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിക്കില്ല; ചെയ്യേണ്ടത് ഇത്ര മാത്രം...

24 MAY 2018 08:43 PM IST
മലയാളി വാര്‍ത്ത

More Stories...

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..

കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..

ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

യുദ്ധസാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായി... ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 90 ഡോളറിന് മുകളിലെത്തി...

ഉപയോക്താക്കളുടെ അറിവില്ലാതെ അവരുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നത് തടയുന്നതിനായി ഫെയ്‌സ്ബുക്ക് ചില പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതിനായി ഉപയോക്താക്കളുടെ നഗ്ന ചിത്രങ്ങള്‍ കമ്പനി ആവശ്യപ്പെട്ടതും ആളുകളില്‍ ആശ്ചര്യം ജനിപ്പിക്കുന്നതായിരുന്നു. എന്നാല്‍ ഫെയ്‌സ്ബുക്ക് കാര്യമായി തന്നെയാണ്. ഉപയോക്താക്കളുടെ നഗ്നചിത്രങ്ങള്‍ പ്രചരിക്കുന്നത് തടയുന്നതിനായുള്ള പുതിയ സംവിധാനം പരീക്ഷിക്കാനൊരുങ്ങുകയാണെന്ന് ഫെയ്‌സ്ബുക്ക് വ്യക്തമാക്കി.

തങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കാന്‍ സാധ്യതയുണ്ടെന്ന് കരുതുന്നവര്‍ക്ക് അവരുടെ നഗ്നചിത്രം ഫെയ്‌സ്ബുക്കിന് നല്‍കാം. ഇതുവഴി ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍ എന്നിവ വഴി മറ്റാരെങ്കിലും നിങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ ഫെയ്‌സ്ബുക്കിനാവും.

ചിത്രങ്ങള്‍ സുരക്ഷിതമായി കൈമാറുന്നതിന് സുരക്ഷാ സംഘടനകളുമായി ചേര്‍ന്നാണ് ഫെയ്‌സ്ബുക്ക് ഈ സൗകര്യമൊരുക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ പ്രത്യേകം പരിശീലനം ലഭിച്ച വിദഗ്ദരാണ് ഈ സംവിധാനം കൈകാര്യം ചെയ്യുക.

ആദ്യ ഘട്ടമെന്നോണം ഓസ്‌ട്രേലിയ, കാനഡ, ബ്രിട്ടണ്‍, അമേരിക്ക എന്നിവിടങ്ങളിലാണ് ഈ നഗ്നചിത്ര പ്രചരണം തടയാനുള്ള സംവിധാനം ഒരുക്കുകയെന്ന് ഫെയ്‌സ്ബുക്കിന്റെ സേഫ്റ്റി ഗ്ലോബല്‍ ഹെഡ ആന്റിഗോണ്‍ ഡേവിസ് പറഞ്ഞു.

പ്രതികാരം ചെയ്യുന്നതിനായി മറ്റുള്ളവരുടെ സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും മറ്റും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്ന സംഭവങ്ങള്‍ നിരവധി നടക്കാറുണ്ട്. ഇങ്ങനെയുള്ള ദുഷ്പ്രവൃത്തികള്‍ മൂലം ആളുകള്‍ക്ക് പലവിധ പ്രശ്‌നങ്ങളും നേരിടേണ്ടി വരാറുണ്ട്.ആശങ്ക, വിഷാദം എന്നിവ അനുഭവിക്കേണ്ടി വരുകയും ബന്ധങ്ങളും ജോലിയും നഷ്ടപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ലിംഗം, പ്രായം, എന്നീ വ്യത്യാസങ്ങളൊന്നും ഇല്ലാതെ ഈ പ്രശ്‌നം ആളുകളെ ബാധിക്കുന്നുണ്ട്. സ്ത്രീകളാണ് ഈ പ്രശ്‌നം നേരിടുന്നവരില്‍ ഭൂരിഭാഗവും.

എങ്ങിനെയാണ് ഇതിന്റെ പ്രവര്‍ത്തനം

സുരക്ഷാ സംഘടനകള്‍ക്കൊപ്പം അഭിഭാഷകര്‍, ഇത്തരം പ്രശ്‌നങ്ങളെ അതിജീവിച്ചവര്‍, ഓസ്‌ട്രേലിയന്‍ ഇ-സേഫ്റ്റി കമ്മീഷണര്‍, സൈബര്‍ സിവില്‍ റൈറ്റ്‌സ് ഇനീഷ്യേറ്റീവ്, അമേരിക്കയിലെ നാഷണല്‍ നെറ്റ് വര്‍ക്ക് റ്റു എന്‍ഡ് ഡൊമസ്റ്റിക് വയലന്‍സ്, ബ്രിട്ടനിലെ റിവഞ്ച് പോണ്‍ ഹെല്‍പ്പ് ലൈന്‍, കാനഡയിലെ വൈ ഡബ്ല്യൂ സി എ എന്നിവരുമായി സഹകരിച്ചാണ് ഫെയ്‌സ്ബുക്ക് നിലവില്‍ ഈ സംവിധാനമൊരുക്കുക.

സ്വന്തം സ്വകാര്യ ചിത്രങ്ങള്‍ ആരെങ്കിലും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാനിടയുണ്ടെന്ന് കരുതുന്നവര്‍ക്ക് ഒരു അപേക്ഷാ ഫോം സമര്‍പ്പിക്കാന്‍ ഈ സ്ഥാപനങ്ങളിലേതെങ്കിലുമായി ബന്ധപ്പെടാം. ഫോം സമര്‍പ്പിച്ച്‌ കഴിഞ്ഞാല്‍ ഉപയോക്താവിന് ഒരു സുരക്ഷിതമായ വണ്‍ടൈം അപ്ലോഡ് ലിങ്ക് ഈമെയില്‍ ആയി ലഭിക്കും. ഈ ലിങ്ക് ഉപയോഗിച്ച്‌ അവരുടെ നഗ്ന ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിന് നല്‍കാം.

പ്രത്യേകം പരിശീലനം ലഭിച്ച ഫെയ്‌സ്ബുക്ക് വിദ്ഗ്ദര്‍ ഈ ചിത്രം പരിശോധിച്ച്‌ സമാന ചിത്രങ്ങള്‍ പ്രചരിക്കുന്നത് തടയാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കും. ഇങ്ങനെ ലഭിക്കുന്ന ചിത്രങ്ങള്‍ തങ്ങളുടെ സെര്‍വറുകളില്‍ ശേഖരിച്ച്‌ വെക്കില്ലെന്ന് ഫെയ്‌സ്ബുക്ക് പറയുന്നു.

ഓരോ ചിത്രത്തിന്റേയും ഫിങ്കര്‍പ്രിന്റോ അല്ലെങ്കില്‍ ഹാഷ് ഡാറ്റയോ തയ്യാറാക്കിയാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന സമാന ചിത്രങ്ങള്‍ ഫെയ്‌സ്ബുക്ക് കണ്ടെത്തുക. ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികളെല്ലാം ഇമെയില്‍ വഴിയാണ് ഫെയ്‌സ്ബുക്ക് ഉപയോക്താവിനെ അറിയിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (40 minutes ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (58 minutes ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (1 hour ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (1 hour ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (1 hour ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (2 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (2 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (2 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (2 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (3 hours ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (3 hours ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (3 hours ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (4 hours ago)

Malayali Vartha Recommends