"ഹിലാരി ക്ലിന്റണും ഒബാമയും ചേര്‍ന്ന് ഐഎസിനെ സൃഷ്ടിച്ചിരിക്കുന്നു" ; ട്രംപിൻറെ വിവാദ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ എടുത്തുയര്‍ത്തി അമേരിക്കയ്‌ക്കെതിരെ ഇറാൻ

ടെഹ്റാന്‍: ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് ആകുന്നതിനുമുമ്പ് മുന്‍ യുഎസ് ഭരണകൂടത്തിനെതിരെ നടത്തിയ പ്രസ്താവനകള്‍ നിരത്തി യുഎസിനെതിരെ ഇറാന്റെ രൂക്ഷ വിമര്‍ശനം. ഐഎസിനെ വളര്‍ത്താന്‍ മുന്‍കാലങ്ങളില്‍ അമേരിക്കന്‍ ഭരണകൂടം പരിശ്രമിച്ചിരുന്നുവെന്നാണ് ഇറാന്‍ ആരോപിക്കുന്നത്.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ പഴയ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ എടുത്തുയര്‍ത്തിയാണ് ഇറാന്റെ ആരോപണം. തിരഞ്ഞെടുപ്പ് കാലത്ത് ട്രംപ് നടത്തിയ പ്രസംഗം ഈയവസരത്തില്‍ ഏറെ ചര്‍ച്ച വിഷയമാക്കുകയാണ് ഇറാന്‍.
ഡെമോക്രാട്ടിക് പാര്‍ട്ടിയും മുന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായ ഹിലാരി ക്ലിന്റനടക്കമുള്ള തങ്ങളുടെ മുഖ്യ എതിരാളികളാണ് ഐഎസിനെ വളര്‍ത്തിയെന്നായിരുന്നു ട്രംപ് പ്രസംഗത്തില്‍ പറഞ്ഞിരുന്നത്. 'ഹിലാരി ക്ലിന്റണും ഒബാമയും ചേര്‍ന്ന് ഐഎസിനെ സൃഷ്ടിച്ചിരിക്കുന്നു', ഹിലാരി ക്ലിന്റൺ തന്റെ വിഡ്ഢിത്തത്തിലൂടെ ഐഎസിനെ നിര്‍മ്മിച്ചിരിക്കുന്നു'- 2016 ജൂണില്‍ ട്രംപ് തന്റെ പ്രസംഗത്തിലും സിബിഎസ് ചാനലിന് നല്‍കിയ അഭിമുഖത്തിലും പറഞ്ഞിരുന്നു.
ഈ പ്രസംഗങ്ങളുടെ ചുവട് പിടിച്ചാണ് ഇറാന്‍ അമേരിക്കയ്ക്ക് എതിരെ രംഗത്തെത്തിയിരിക്കുന്നത്. 2017 ജൂണില്‍ ഇറാന്‍ പാര്‍ലമെന്റിനും അയാത്തുള്ള കൊമെനി ദേവാലയത്തിനും നേര്‍ക്കുണ്ടായ ഐഎസ് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തത് അമേരിക്കയെന്നാണ് ഇറാന്‍ ആരോപിക്കുന്നത്. അടുത്തിടെ ആണവ കരാറിനെച്ചൊല്ലി ഇരുരാജ്യങ്ങളും അടുത്തിടെ ഏറെ വാക്പ്രതിവാദങ്ങള്‍ നടന്നിരുന്നു. ഈയവസരത്തിലാണ് ഇറാന്റെ ആരോപണം.
https://www.facebook.com/Malayalivartha


























