ജി.സി.സി- അമേരിക്ക ഉച്ചകോടി സെപ്റ്റംബറിൽ; നിർണ്ണായക തീരുമാനം

ജി.സി.സി രാജ്യങ്ങളും അമേരിക്കയും തമ്മില്‍ നടത്താനിരുന്ന ഉച്ചകോടി ഈ വരുന്ന സെപ്തംബറില്‍ നടക്കുമെന്ന് കുവൈത്ത്. കഴിഞ്ഞ ദിവസം നടന്ന പ്രത്യേക റമദാന് വിരുന്നില്‍ അമീര്‍ ശൈഖ് സ്വബാഹ് അല്‍അഹ്മദ് അസ്സ്വബാഹ് ഇക്കാര്യം വ്യക്തമാക്കിയതായി കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അല്ജാറുല്ലയാണ് അറിയിച്ചത്.
നയതന്ത്ര പ്രതിനിധികള്‍ക്ക് വേണ്ടി നടക്കുന്ന പ്രത്യേക ഇഫ്തരാര് സംഗമത്തില്‍ സംസാരിക്കുകയാിരുന്നു മന്ത്രി. കഴിഞ്ഞ ഞായറാഴ്ച വിദേശകാര്യ മന്ത്രാലയത്തിെന്റ പ്രത്യേക ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് കുവൈത്ത് അമീര്‍ ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധി ഇത് വരെ അയവൊന്നുമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് കുവൈത്ത് അമീറിന്റെ പ്രസ്താവന വന്നതെന്ന കാര്യം പ്രത്യേകം പ്രസ്താവ്യമാണ്. ഒരു വര്‍ഷക്കാലമായി ഉപരോധ രാജ്യങ്ങളില്‍ നിന്ന് പല വിധ സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും മാധ്യസ്ഥ ശ്രമത്തില്‍ ഉറച്ച് നിന്ന കുവൈത്ത് അമീറിെന്റ നിലപാടിനെ ഏറെ ബഹുമാനത്തോടെയാണ് ഖത്തര്‍ കാണുന്നത്.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി കഴിഞ്ഞ ദിവസം കുവൈത്തിലെത്തി ഈ ബന്ധം ഉൗട്ടിയുറപ്പിക്കുകയും ചെയ്തു. റമദാന് വ്രതത്തിന്റെ പുണ്യ നാളുകളില്‍ എടുത്ത തീരുമാനം ഉപരോധ രാജ്യങ്ങള്‍ പിന്‍വലിക്കണമെന്ന ഉറച്ച അഭിപ്രായം തന്നെയാണ് കുവൈത്തിനുള്ളത്.
കഴിഞ്ഞ ദിവസം ആഭ്യന്തര വിപണിയില്‍ നിന്ന് ഉപരോധ രാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ നീക്കം ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഖത്തറും ഇനി ആരെയും കാത്തിരിക്കാന്‍ തയ്യാറല്ലെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണിത്.
https://www.facebook.com/Malayalivartha


























