അമേരിക്കയില്‍ നടന്ന ദേശീയ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിക്ക് ഒന്നാം സ്ഥാനം

അമേരിക്കയില്‍ നടന്ന ദേശീയ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിക്ക് ഒന്നാം സ്ഥാനം. കൊയ്‌നേനി (Koinonai) വാക്കിന്റെ സ്‌പെല്ലിംഗ് കൃത്യമായി പറഞ്ഞാണ് കാര്‍ത്തിക് നെമ്മനി എന്ന പതിന്നാലുകാരന്‍ 42,000 ഡോളര്‍ കാഷ്‌പ്രൈസ് സമ്മാനമായി നേടിയത്. 516 പേരാണ് മത്സരത്തില്‍ പങ്കെടുത്തത്.
കാര്‍ത്തിക്കിന് എതിരാളിയായി അവസാന റൗണ്ടില്‍ വരെയെത്തിയ നൈസ മോദിയും ഇന്ത്യന്‍ വംശജയാണ്. മത്സരത്തിലുടനീളം ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥികളുടെ മേധാവിത്വം പ്രകടമായിരുന്നു. ആത്മവിശ്വാസമുണ്ടായിരുന്നു. പക്ഷേ,ഒന്നാം സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് കാര്‍ത്തിക് പ്രതികരിച്ചു.
കാഷ് പ്രൈസിനു പുറമേ ന്യൂയോര്‍ക്കിലേക്കും ഹോളിവുഡിലേക്കുമുള്ള യാത്രകള്‍ സ്‌കൂളിലേക്ക് ഒരു പിസ്സ പാര്‍ട്ടിയ്ക്കുള്ള അവസരം എന്നിവയും കാര്‍ത്തിക്കിന് സമ്മാനമായി ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























