'റൈറ്റ് റ്റു ട്രൈ' ബിൽ; മരണത്തെ മുഖാമുഖമായി കണ്ടു കഴിയുന്ന നിരവധി രോഗികള്‍ക്ക് പ്രതീക്ഷയേകി ട്രംപ് ഉടമ്പടിയിൽ ഒപ്പിട്ടു

മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ആയിരക്കിന് കുട്ടികളേയും, യുവാക്കളേയും ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാമെന്ന പ്രതീക്ഷക്ക് വക നല്‍കുന്നതാണ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ 'റൈറ്റ് റ്റു ട്രൈ' ബില്‍.
മാംസപേശികളെ ഗുരുതരമായി ബാധിക്കുന്ന എ എല്‍ എസ് (Amytoropic Lateral Selerosis) മസ്കുലര്‍ ഡിസ്‌ട്രോഫി പോലുള്ള രോഗങ്ങള്‍ ബാധിച്ചു മരണത്തെ മുഖാമുഖമായി കണ്ടു കഴിയുന്ന നിരവധി രോഗികള്‍ക്ക് പ്രതീക്ഷക്ക് വക നല്‍കുന്ന 'റൈറ്റ് റ്റു ട്രൈ' ബില്ലില്‍ മെയ് 30 ബുധനാഴ്ച പ്രസിഡന്റ് ട്രംപ് ഒപ്പ് വെച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ യു എസ് സെനറ്റ് പാസ്സാക്കിയിരുന്ന ഈ ബില്‍ മെയ് 29 ചൊവ്വാഴ്ചയാണ് ഹൗസ് ഓഫ് പ്രെസന്റേറ്റീവ് (250169) വോട്ടുകളോടെ പാസ്സാക്കിയത്. റിട്ട. സെനറ്റര്‍ റോണ്‍ ജോണ്‍സനാണ് ബില്ലിന്റെ അവതാരകന്‍.
എഫ് ഡി എയുടെ പൂര്‍ണ്ണ അംഗീകാരം ലഭിച്ചിട്ടില്ലെങ്കിലും, ആദ്യഘട്ട അധികാരം ലഭിച്ച പുതിയ മരുന്നുകള്‍ ഇത്തരം രോഗികളില്‍ പരീക്ഷിക്കുന്നതിനുള്ള അനുമതിയാണ് ഈ ബില്ലിലൂടെ ഫാര്‍മസിക്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് ലഭിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























