ബാങ്കോക്കില്‍ പറന്നുയരുന്നതിനിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ടയര്‍ പൊട്ടി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

പറന്നുയര്‍ന്ന സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ടയര്‍ പൊട്ടി. അഹമ്മദാബാദ് വിമാനത്താവളത്തിലായിരുന്നു അപകടം. ഇവിടെനിന്നു ബാങ്കോക്കിലേക്കു പോകേണ്ടിയിരുന്ന എസ്ജി85 വിമാനത്തിന്റെ ടയറാണ് റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ പൊട്ടിത്തെറിച്ചത്. വിമാനം മെല്ലെ നീങ്ങി തുടങ്ങിയപ്പോള്‍ തന്നെ ടയര്‍ പൊട്ടിയതുകൊണ്ട് ഒരു വന്‍ ദുരന്തം ഒഴിവായി. ഉടന്‍തന്നെ വിമാനത്തിലെ യാത്രക്കാരെ പുറത്തിറക്കി സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. പോലീസ്, ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് തുടങ്ങി എല്ലാ സുരക്ഷാ സജ്ജീകരണങ്ങളും വിമാനം നിലത്തിറക്കാന്‍ അല്‍ മക്തൂം വിമാനത്താവളത്തില്‍ നിലയുറപ്പിച്ചിരുന്നു.
വിമാനം റണ്‍വേയില്‍ കുടുങ്ങിക്കിടന്നതിനാല്‍ വിമാനത്താവളത്തില്‍നിന്നു പുറപ്പെടേണ്ടിയിരുന്ന നിരവധി വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്യുന്നതിനു കാലതാമസം നേരിട്ടു.
https://www.facebook.com/Malayalivartha


























