Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍


ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...


ഉഷ്ണതരം​ഗ സാധ്യത... കൊല്ലം, തൃശൂർ ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്  


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...

അവള്‍ അലറി... വെടിവയ്ക്കൂ എന്റെ നെഞ്ചില്‍ത്തന്നെ....ലോകം നമിച്ച ധീരത 

02 JUNE 2018 11:08 PM IST
മലയാളി വാര്‍ത്ത

ഇവളുടെ ധീരതയ്ക്കു മുന്നില്‍ ലോകത്തിന്റെ കൂപ്പുകൈ. റസാന അതായിരുന്നു ആ കൊച്ചുമാലാഖയുടെ പേര്. പാലസ്തീനില്‍ ഇസ്രയേല്‍ സൈന്യത്തിന്റ കൊടുംക്രൂരത തുടരുന്നു. ഇന്നലെ നടന്ന സേനയുടെ വെടിവെയ്പില്‍ പൊലിഞ്ഞത് ദുരന്തമുഖത്ത് പരിചരിച്ചുകൊണ്ടിരുന്ന കൊച്ചു ഡോക്ടറുടെ ജീവന്‍. സൈന്യത്തിന്റെ അക്രമത്തില്‍ മുറിവേറ്റവര്‍ക്ക് മരുന്ന് നല്‍കാന്‍ ഓടുന്നതിനിടെയാണ് സൈന്യം ഇരുപത്തൊന്നുകാരിയായ റസാന്‍ അല്‍ നജ്ജാറിന്റെ നെഞ്ചില്‍ വെടിയുതിര്‍ത്തത്. ഗാസ അതിര്‍ത്തിയിലെ ഖാന്‍ യൂനുസിലാണ് നജ്ജാര്‍ വെടിയേറ്റ് വീണത്.
പാരാ മെഡിക്കല്‍ സംഘത്തിലെ അംഗമായ നജ്ജാര്‍ ഗാസയിലെത്തിയത് സൈന്യത്തിന്റെ വെടിവെയ്പ്പില്‍ പരിക്കേല്‍ക്കുന്ന പലസ്തീനികളെ ചികിത്സിക്കാനായിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി പരിക്കേറ്റവരെ ശുശ്രൂഷിക്കാന്‍ ഓടിനടക്കുകയായിരുന്നു നജ്ജാര്‍. ഗാസ അതിര്‍ത്തിയില്‍ വെടിയേറ്റ് പിടയുന്നവര്‍ക്ക് ഉടനടി ചികിത്സ നല്‍കുന്ന നജ്ജാര്‍ എന്ന കൊച്ചു ഡോക്ടറുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ ലോകം കണ്ടിരുന്നു. ഗാസ അതിര്‍ത്തിയിലെ അവസാനിക്കാത്ത സംഘര്‍ഷത്തിന്റെ ഒടുവിലത്തെ ഇരയാണ് ഈ പലസ്തീന്‍ മാലാഖ.രണ്ടുമാസമായി തുടരുന്ന ഇസ്രയേല്‍ സൈന്യത്തിന്റെ വെടിവെയ്പ്പില്‍ ഏകദേശം നൂറ്റിയിരുപത്തിമൂന്ന് പേരാണ് കൊല്ലപ്പെട്ടത്. 'നജ്ജാറിന്റെ നെഞ്ചില്‍ സൈന്യം വെടിവെയ്ക്കുമ്പോള്‍ അവള്‍ വെളുത്ത യൂണിഫോം ആണ് ധരിച്ചിരുന്നത്' എന്ന് പലസ്തീന്‍ വക്താവായ അഷ്‌റഫ് അല്‍ ഖുദ്ര പറഞ്ഞു

എല്ലാവരും കാണുന്ന രീതിയില്‍ നജ്ജാര്‍ ഇരുകൈകളുമുയര്‍ത്തി അടയാളം കാണിച്ചിരുന്നുവെങ്കിലും ആരോഗ്യപ്രവര്‍ത്തക എന്ന് തിരിച്ചറിഞ്ഞിട്ടും സൈന്യം നിറയൊഴിക്കുകയായിരുന്നു. വെളള യൂണിഫോം ധരിച്ച റസാന്റെ നെഞ്ചിലേക്ക് സൈന്യം നിയമങ്ങളെല്ലാം ലംഘിച്ചാണ് വെടിയുതിര്‍ത്തത്. പലസ്തീനില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ നരനായാട്ടാണ് നടക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍  (11 minutes ago)

സാമ്പത്തിക ലാഭവും ആഭരണ ഭാഗ്യവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് വിശേഷ ദിനം!  (34 minutes ago)

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...  (45 minutes ago)

ഉഷ്ണതരം​ഗ സാധ്യത... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്    (59 minutes ago)

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (6 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (7 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (7 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (8 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (8 hours ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (11 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (11 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (11 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (11 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (12 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (12 hours ago)

Malayali Vartha Recommends