വടക്കന്‍ ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ 12 പേര് മരിച്ചു
വടക്കന്‍ ഇറാഖിലെ അംബുഷില്‍ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ 12 പേര് മരിച്ചു. ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. തീവ്രവാദികള്‍ പ്രദേശത്തെ ഒരു വീട് വളഞ്ഞ് ആക്രമിക്കുകയായിരുന്നെന്നാണ് അധികൃതര്‍ അറിയിച്ചത്. എന്നാല്‍ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
ആക്രമണത്തില്‍ മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. െഎ.എസാണ് ആക്രമണം നടത്തിയതെന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഉത്തരവാദിത്തം ഇതുവരെയും ഐ.എസ് ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ഐ.എസിനു മേല്‍ വിജയം വരിച്ചതായി ഇറാഖ് പ്രഖ്യാപിച്ചിരുന്നു. എന്നാലും ഇപ്പോഴും ഐ.എസിന്റെ ഒളിസംഘങ്ങളെ സൈന്യം ലക്ഷ്യം വെക്കുന്നുണ്ട്.
https://www.facebook.com/Malayalivartha