ലിനിക്ക് ആദരമര്‍പ്പിച്ച് അന്താരാഷ്ട്ര മാസിക ; 'ദ എക്കണോമിസ്റ്റിൽ ഇടം നേടുന്ന ആദ്യ മലയാളി എന്ന ചരിത്രം ലിനിക്ക് സ്വന്തം

നിപ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെയിൽ രോഗബാധിതയായി മരിച്ച ലിനിക്ക് ആദരമര്‍പ്പിച്ച് അന്താരാഷ്ട്ര മാസികയായ 'ദ എക്കണോമിസ്റ്റ്'. ലോകത്തിലെ ഏറ്റവും പ്രശസ്തമായ മാസികയുടെ ഒബിച്ച്വറി കോളത്തിലാണ് ലിനിക്ക് ആദരമര്‍പ്പിച്ചിരിക്കുന്നത്. 'ദ എക്കണോമിസ്റ്റിൽ ഇടം നേടുന്ന ആദ്യ മലയാളിയാണ് ലിനി.
ലിനി മരണക്കിടക്കയില്‍വെച്ച് ഭര്‍ത്താവ് സജീഷിനെഴുതിയ കത്തും കോളത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'ട്രീറ്റിങ് എ മിസ്റ്ററി ഡിസീസ്' എന്ന തലക്കെട്ടോടെയാണ് ലേഖനം തുടങ്ങുന്നത്. പേരാമ്പ്രയില്‍ ആരോഗ്യവകുപ്പില്‍ ദിവസ വേതനത്തിന് ജോലി ചെയ്തു വരുന്നതിനിടയിലാണ് നിപ ലിനിക്ക് ബാധിച്ചത്.
ലണ്ടനിലെ വെസ്റ്റ് മിനിസ്റ്ററില്‍ നിന്നാണ് ദ എക്കണോമിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. 1843ല്‍ പ്രസിദ്ധീകരണമാരംഭിച്ച എക്കണോമിസ്റ്റ് 175 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് എന്ന പ്രത്യേകതയുമുണ്ട്. പ്രതിവാരം 15 ലക്ഷത്തോളം കോപ്പിയാണ് വില്‍ക്കുന്നത്.

https://www.facebook.com/Malayalivartha
























