പരസ്യമായി ആണവ നിരായുധീകരണം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2020 ഓടെ ഉത്തര കൊറിയ നടപ്പാക്കുമെന്ന് കരുതുന്നുവെന്ന് അമേരിക്ക

2020 ഓടെ പ്രധാന ആണവ നിരായുധീകരണ നടപടികള്‍ അവര്‍ പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നതെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോമ്പിയോ പ്രസ്താവിച്ചു. ഉച്ചകോടിക്കു ശേഷമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദക്ഷിണ കൊറിയയില്‍ എത്തിയതായിരുന്നു പോമ്പിയോ. ഇങ്ങനെയൊക്കെയാണെങ്കിലും സിംഗപ്പൂര്‍ ഉച്ചകോടിക്കു ശേഷം പുറപ്പെടുവിച്ച സംയുക്ത പ്രഖ്യാപനത്തില്‍ ആണവ നിരായുധീകരണം എന്നു നടപ്പാക്കുമെന്നതിനെപ്പറ്റി ഉത്തര കൊറിയ ഒന്നും പരാമര്‍ശിച്ചിരുന്നില്ല.
അതേസമയം ഉത്തര കൊറിയ ഇനി ആണവ ഭീഷണിയല്ലെന്നും, എല്ലാവരും കൂടുതല്‍ സുരക്ഷിതരായി എന്നും ട്രമ്പ് നേരത്തെ പ്രസ്താവിച്ചിരുന്നു. പക്ഷേ, ഇതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. കാരണം, ആണവായുധങ്ങളും അതു തൊടുത്തു വിടാനുള്ള ബാലസ്റ്റിക് മിസൈലുകളും ഇപ്പോഴും ഉത്തര കൊറിയയുടെ കൈവശമുണ്ട്. അത് എന്നു നശിപ്പിക്കുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.
കൊറിയന്‍ ഉപദ്വീപില്‍ സമ്പൂര്‍ണ ആണവനിരായുധീകരണത്തിനായി പ്രവര്‍ത്തിക്കുമെന്ന് പറയന്നുണ്ടെങ്കിലും , ഉത്തര കൊറിയ അത് എങ്ങിനെ, എപ്പോള്‍ നടപ്പാക്കുമെന്ന് വ്യക്തത വരാത്തത് വിമര്‍ശന വിധേയമായിരുന്നു. ഉത്തര കൊറിയന്‍ വിഷയത്തില്‍ ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്ന് പോമ്പിയോ പറഞ്ഞു. ആണവ പ്രോഗ്രമുകള്‍ നശിപ്പിക്കുമ്പോള്‍ അത് പരിശോധിക്കേണ്ടതുണ്ട് എന്നതു സംബന്ധിച്ച് ഉത്തര കൊറിയയ്ക്ക് ബോധ്യം വന്നിട്ടുണ്ടെന്ന് കരുതുന്നതായി പോമ്പിയോ പറഞ്ഞു. ഇക്കാര്യം സംയുക്ത പ്രസ്താവനയില്‍ ഉള്‍പ്പെടുത്താത്തത് എന്തു കൊണ്ടാണെന്ന ചോദ്യത്തെ പോമ്പിയോ അപലപിച്ചു.
https://www.facebook.com/Malayalivartha
























