എന്റെ മോൾ ഇങ്ങനെയായത് തെറ്റാണോ? ഇന്ത്യക്കാരായ ദമ്പതികളെ വിമാനത്തില്‍നിന്ന് അപമാനിച്ച് ഇറക്കിവിട്ടു

പ്രത്യേക പരിഗണന ആവശ്യമുള്ള കുഞ്ഞുമായി യാത്ര ചെയ്യാനാവില്ലെന്ന് പറഞ്ഞ് മലയാളി ദമ്ബതിമാരെ പൈലറ്റ് വിമാനത്തില്‍ നിന്നും ഇറക്കി വിട്ടു. വ്യാഴാഴ്ച സ്‌കൂട്ട് എയര്‍ലൈനിലാണ് സംഭവമുണ്ടായത്. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മിനിട്ടുകള്‍ക്ക് മുന്‍പാണ് ദിവ്യാ ജോര്‍ജ്ജ് എന്ന മലയാളി യുവതിക്കും കുട്ടിക്കും വിമാനത്തില്‍ നിന്നും പുറത്തിറങ്ങേണ്ടി വന്നത്. മകളെ തന്റെ അടുത്തുള്ള സീറ്റില്‍ ആണ് ദിവ്യ ഇരുത്തിയിരുന്നത്. എന്നാല്‍ കുഞ്ഞിനെ ഒറ്റയ്ക്ക് ഇരുത്താന്‍ അനുവദിക്കില്ലെന്ന് പൈലറ്റ് അറിയിക്കുകയായിരുന്നു. ദിവ്യയുടെ മകള്‍ക്ക്, 8.5 കിലോ ഭാരമുണ്ടെങ്കിലും ഒരു വയസുകാരിയുടെ ശരീര വളര്‍ച്ച മാത്രമാണ് ഒള്ളത്.
പൈലറ്റിന്റെ പരാമര്‍ശങ്ങള്‍ പ്രതിരോധിക്കാന്‍ ദിവ്യയും ഭര്‍ത്താവും ശ്രമിച്ചെങ്കിലും ക്യാപ്റ്റന്റെയും മറ്റു ജീവനക്കാരുടെയും അധിക്ഷേപത്തിന് ശേഷം ഇറങ്ങേണ്ടി വരികയായിരുന്നു. സംഭവത്തെക്കുറിച്ച് ദിവ്യ ഫേസ്ബുക്കില്‍ വീഡിയോ അടക്കം വിവരിച്ചതോടെയാണ് സംഭവം പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്. എന്നാല്‍, സംഭവത്തെക്കുറിച്ച് വിമാനക്കമ്ബനി ഇതുവരെ പ്രതികരിച്ചിട്ടില്ല.
അഞ്ചുവര്‍ഷത്തിനിടെ 67 തവണ തങ്ങല്‍ വിമാനത്തില്‍ സഞ്ചരിച്ചിട്ടുണ്ടെന്നും് എന്നാല്‍, ഇത്തരമൊരു സംഭവം ആദ്യമാണെന്നും ദിവ്യ ഇട്ട പോസ്റ്റില്‍ പറയുന്നു. രാവിലെ 7.35ന് പുറപ്പടേണ്ട വിമാനം മകളെ കയറ്റുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഒരു മണിക്കൂറോളം വൈകിയാണ് യാത്ര തുടര്‍ന്നത്.
https://www.facebook.com/Malayalivartha
























