പര്‍വേസ് മുഷറഫിന് പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നല്‍കി കൊണ്ടുള്ള ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

പാകിസ്താന്‍ മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായ പര്‍വേസ് മുഷറഫിന് പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നല്‍കി കൊണ്ടുള്ള ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ജൂണ്‍ 13ന് കോടതിയില്‍ ഹാജരാകണമെന്ന ഉപാധിയോടെ മുഷറഫിനെ മത്സരിക്കാന്‍ അനുവദിച്ച് കൊണ്ട് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ചിത്രാല്‍ മണ്ഡലത്തില്‍ നിന്ന് മുഷറഫ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുകയും ചെയ്തിരുന്നെങ്കിലും ആ ദിവസം കോടതിയില്‍ ഹാജരായിരുന്നില്ല.
തനിക്ക് മത്സരിക്കാന്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് പെഷവാര്‍ കോടതിയില്‍ മുഷറഫ് ഹര്‍ജി നല്‍കിയിരുന്നു. ഉപാധികളോടെ മത്സരിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.
അതേസമയം പാകിസ്താനിലേക്ക് വരാന്‍ മുഷറഫിന് സമയം നല്‍കണമെന്നും അനാരോഗ്യം മൂലം പെട്ടെന്ന് വരാന്‍ സാധിക്കില്ലെന്നും വിചാരണ അനിശ്ചിത കാലത്തേക്ക് നീട്ടണമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ജൂലൈ 25നാണ് പാകിസ്താനില്‍ തിരഞ്ഞെടുപ്പ് .
https://www.facebook.com/Malayalivartha
























