ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3 ശേഖരിച്ച ശാസ്ത്ര രഹസ്യങ്ങള്‍ ശാസ്ത്രലോകത്തിനും ശാസ്ത്രജ്ഞര്‍ക്കും സമര്‍പ്പിച്ച് ഐ.എസ്.ആര്‍.ഒ.
ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3 ശേഖരിച്ച ശാസ്ത്ര രഹസ്യങ്ങള്‍ ശാസ്ത്രലോകത്തിനും ശാസ്ത്രജ്ഞര്‍ക്കും സമര്‍പ്പിച്ച് ഐ.എസ്.ആര്‍.ഒ. ചന്ദ്രയാന്‍ 3 പേടകം ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് (മൃദു ഇറക്കം) നടത്തിയിട്ട് ഇന്നലെ ഒരു വര്‍ഷം പൂര്‍ത്തിയായ വേളയിലാണ് അതീവ പ്രാധാന്യമുള്ള ശാസ്ത്ര വിവരങ്ങള്‍ ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടത്.
ഇന്ത്യന്‍ സ്‌പേസ് സയന്‍സ് ഡാറ്റ സെന്ററിന്റെ (ഐ.എസ്.എസ്.ഡി.സി) എന്ന പ്രധാന്‍ പോര്‍ട്ടലില്‍ ശാസ്ത്ര വിവരങ്ങള്‍ ലഭ്യമാകും.
ചന്ദ്രയാന്‍ പേടകത്തിലെ അഞ്ച് ശാസ്ത്രീയ ഉപകരണങ്ങളില്‍ നിന്നുള്ള 55 ജിഗാബൈറ്റ് ശാസ്ത്ര വിവരങ്ങളാണിത്. ഇതില്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയ വിക്രം ലാന്‍ഡറില്‍ നിന്നുള്ള മൂന്ന് ഉപകരണങ്ങളും ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിച്ച പ്രഗ്യാന്‍ റോവറിലെ രണ്ട് ഉപകരണങ്ങളും പകര്‍ത്തിയ വിവരങ്ങളും ഉള്‍പ്പെടുന്നുണ്ട്.
ചന്ദ്രന്റെ ഉത്ഭവത്തെയും പരിണാമത്തെയും കുറിച്ച് കൂടുതലായി മനസിലാക്കാമൈയ് പ്രഗ്യാന്‍ റോവര്‍ ചന്ദ്രോപരിതലത്തില്‍ രാസപരിശോധനകള്‍ നടത്തിയിട്ടുണ്ടായിരുന്നു. ഇത് ഭാവിയിലെ ചാന്ദ്രാപര്യവേഷണം അടക്കമുള്ള കാര്യങ്ങള്‍ക്ക് നിര്‍ണായകമായിരിക്കും. ചന്ദ്രനില്‍ ഒരു കാലത്ത് 'മാഗ്‌ന കടല്‍' ഉണ്ടായിരുന്നുവെന്ന് റോവര്‍ ശേഖരിച്ച മണ്ണ് പരിശോധനയില്‍ വ്യക്തമായ സുപ്രധാന വിവരവും വിക്രം ലാന്‍ഡറില്‍ നിന്ന് റാംപിലൂടെ ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങുന്നതിനിടെ റോവറിലെ നാവിഗേഷന്‍ കാമറ (നാവ്കാം) പകര്‍ത്തിയ ചിത്രങ്ങളും വിക്രം ലാന്‍ഡറിലെ ലാന്‍ഡര്‍ ഇമേജര്‍ കാമറ പകര്‍ത്തിയ റോവറിന്റെ ചിത്രങ്ങളും ഇന്നലെ ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടിട്ടുണ്ടായിരുന്നു.
ശാസ്ത്ര വിവരങ്ങള്‍ ശാസ്ത്രീയ ഉപകരണങ്ങള്‍ തയ്യാറാക്കിയ ശാസ്ത്രജ്ഞരില്‍ മാത്രം ഒതുങ്ങാനായി പോകുന്നില്ലെന്നും ഇതിന്റെ ഫലം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി രാജ്യത്തെയും ലോകത്തെയും മുഴുവന്‍ ഗവേഷകര്‍ക്കും ലഭ്യമാക്കുമെന്നും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ പറഞ്ഞു.
അതേസമയം 2023 ജൂലൈ 14നാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യത്തിന്റെ ഭാഗമായി ചന്ദ്രയാന്‍ മൂന്ന് പേടകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും എല്‍.വി.എം 3 റോക്കറ്റില്‍ കുതിച്ചുയര്‍ന്നത്.
https://www.facebook.com/Malayalivartha