അഭിമന്യുവിന്റെ കൊലപാതകത്തിനു പിന്നില്‍ പ്രൊഫഷണല്‍ കൊലയാളി സംഘമാണെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിനു പിന്നില്‍ പ്രൊഫഷണല്‍ കൊലയാളി സംഘമാണെന്ന് ഡി.ജി.പി . കൊലപാതകത്തില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനയ്ക്ക് പങ്കുണ്ടോയെന്ന് ഇപ്പോള്‍ പറയുന്നില്ല. അക്രമം നടത്തുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് പുറത്ത് നിന്നുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ട്.
കാമ്പസുകളിലെ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി പറഞ്ഞു. അതേസമയം, അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് എസ്ഡി.പി.ഐ പ്രവര്‍ത്തകരെ കൂടി പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. വണ്ടിപ്പെരിയാര്‍, പീരുമേട് എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ആലപ്പുഴ ജില്ലയില്‍ നിന്ന് മാത്രം 80 പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
https://www.facebook.com/Malayalivartha























