ആര്‍ത്തവ അസ്വാസ്ഥ്യങ്ങളില്‍ കൂട്ടുകാരികള്‍ക്ക് ആശ്വാസമാകുന്ന സാന്നിധ്യമാകാന്‍ എത്ര വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് കഴിയാറുണ്ട് ? വിരലിലെണ്ണാം. അഭിമന്യുവിതിന് പറ്റിയിരുന്നു

സംഘടനാ നിലപാടുകളും ചെഗുവേരയും സമ്മേളനങ്ങളും മുദ്രാവാക്യങ്ങളും നാട്ടുകാരും ക്യാമ്പസും ഫുഡ്‌ബോളും മാത്രമല്ല ഇരുപതുകാരനായ അഭിമന്യൂവിന്റെ ഫെയിസ്ബുക്ക് പോസ്റ്റില്‍ ഉള്ളത്. അതിനപ്പുറം പോകുന്ന രാഷ്ട്രീയ ജാഗ്രത കാണാം. പലതിനെയും നവീകരിക്കാനുള്ള മനസ് കാണാം. ഒന്നില്‍ പോലും അക്രമാസക്തമായ വാക്കോ വരിയോ ഇല്ല എന്നതാണ് അഭിമന്യുവിന്റെ ഏറ്റവും വലിയ പ്രത്യേകത.
ആര്‍ത്തവാസ്വാസ്ഥ്യങ്ങളില്‍ കൂട്ടുകാരികള്‍ക്ക് ആശ്വാസമാകുന്ന സാന്നിധ്യമാകാന്‍ എത്ര വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് കഴിയാറുണ്ട് ? വിരലിലെണ്ണാം. അവനതിന് പറ്റിയിരുന്നു. പലരും പറയാന്‍ മടിക്കുന്ന, ആര്‍ത്തവത്തെ കുറിച്ചുള്ള അഭിമന്യുവിന്റെ പോസ്റ്റ് മരണശേഷം ചര്‍ച്ചയാകുന്നു...
' സ്‌കൂളില്‍ പഠിക്കുന്ന കാലത്തു തിക്കിതിരക്കിയ ബസില്‍ സീറ്റ് കിട്ടാത്തത്‌കൊണ്ട് എന്റെ കൈയില്‍ ഏല്‍പ്പിച്ച ബാഗ് , അതു തുറക്കല്ലേ എന്ന പ്രത്യേക നിര്‍ദേശം അവള്‍ തന്നപ്പോള്‍ യാഥാസ്ഥിതിക മലയാളീയായി വളര്‍ന്ന എനിക്ക് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കാന്‍ ഉണ്ടായ ജിജ്ഞാസ കൊണ്ട് അവളുടെ ബാഗ് തുറക്കുകയും അതിനുള്ളില്‍ അവളുടെ പാഡ് കാണുകയും ദേഷ്യത്തോടെ ബാഗും പിടിച്ചു വാങ്ങി പോകുന്ന അവളുടെ മുഖം....
കുറച്ചു കൂടി വളര്‍ന്നു രാഷ്ട്രീയ ബോധവും പൊതുബോധവും സിരകളില്‍ ഒഴുകിയ കാലം ഷോപ്പില്‍ പെണ്‍കുട്ടികള്‍ ആരും ഇല്ലാത്തതുകൊണ്ട് പാഡ് വാങ്ങാന്‍ മടിച്ചു നിന്ന കൂട്ടുകാരിയെയുടെ കൈ പിടിച്ചു കൊണ്ടു പോയി 'ചേട്ടാ ഒരു ംവശുെലൃ വേണം' എന്ന് പറഞ്ഞപ്പോള്‍ അവജ്ഞതയോടെ നോക്കിയ ഷോപ്പുകാരന്റെ മുഖത്തെക്ക് അഭിമാനത്തോടെ നോക്കിയ അവളുടെ മുഖം..
ഡ്രെസ്സിന്റെ പുറകില്‍ പറ്റി പിടിച്ച രക്തക്കറയെ ഒരു കൈകൊണ്ട് മറച്ചു പിടിച്ചു തലതാഴ്ത്തി പോയ ക്ലാസിലെ ഏറ്റവും വായടിയായ സുന്ദരിപെണ്ണിന്റെ വാടിയ മുഖം.....
പാറി പറന്ന മുടിയുമായി ക്ലാസ്സിലേക്ക് വന്ന പെണ്കുട്ടിയോട് 'ചോരയൊക്കെ ഒരുപാട് പോയൊടി?' എന്നു ചോദിച്ചവന്റെ മുഖത്തേക്ക് 'നിന്റെ അമ്മയ്ക്കും ഇടയ്ക്കിടെ പോകാറുണ്ട്' എന്നു ധൈര്യമായി പ്രതികരിച്ച മറ്റൊരു മുഖം...
പിറന്നാള്‍ ദിനത്തില്‍ പ്രണയിക്കുന്നവന്റെ സമ്മാനമായി menstration cup കിട്ടിയപ്പോള്‍ സ്‌നേഹത്തോടെ അവനെ കെട്ടി പിടിച്ചവളുടെ മുഖം...
ഇന്ന് എനിക്ക് പീരിയഡ്‌സ് ആണ് ഒട്ടും വയ്യ എന്നു പറയുന്ന പ്രിയപ്പെട്ടവളുടെ നിഷ്‌കളങ്കമായ മുഖം...
ഇങ്ങനെ ആയിരമായിരം മുഖങ്ങള്‍ പറയുന്നത് ശ്രദ്ധിച്ചു കേട്ടോളൂ നാളെ ആ ശബ്ദം നിന്റെ പ്രിയപ്പെട്ടവരുടെയാകാം..
'ആര്‍ത്തവ നാളുകളില്‍ രക്തം കട്ടപിടിച്ച് ഒഴുകിപടര്‍ന്നത് എനിക്കായ് മാത്രമല്ലല്ലോ വരാനുണ്ട് ഇനിയൊരു തലമുറയെന്ന സത്യത്തിനല്ലേ, മണ്ണുകൊണ്ട് മനുഷ്യനെ സൃഷ്ടിക്കാന്‍ എനിക്കറിയില്ല എങ്കിലും ഉദരമൊരുക്കാം ഇനിയൊരു തലമുറയെ പെറ്റുകൂട്ടാന്‍, ആര്‍ത്തവമെന്ന് കേട്ടാല്‍, ഉറക്കെ പറഞ്ഞുപോയാല്‍ മുഖം ചുളിച്ചവരെ, നിങ്ങളറിയണം നിങ്ങള്‍ നിങ്ങളായതീ ഒഴുകിപടര്‍ന്ന രക്തത്തിന്‍ പവിത്രതയാലാണെന്ന്,
ഈ രക്തമാണ് നീയെന്നു...'
https://www.facebook.com/Malayalivartha























