പ്രമുഖ പുസ്തക പ്രസാധക സ്ഥാപനമായ പെന്‍ ബുക്‌സ് ഉടമ പോളി കെ. അയ്യമ്പിള്ളി അന്തരിച്ചു

പ്രമുഖ പുസ്തക പ്രസാധക സ്ഥാപനമായ പെന്‍ ബുക്‌സിന്റെ ഉടമ പോളി കെ. അയ്യമ്പിള്ളി അന്തരിച്ചു. മുന്‍ നിയമസഭാ സ്പീക്കറും സി.പി.എം നേതാവുമായിരുന്ന എ.പി. കുര്യന്റെ മകനാണ് പോളി കെ. അയ്യമ്പിള്ളി(53). പ്രമുഖ പുസ്തക പ്രസാധക സ്ഥാപനമായ പെന്‍ ബുക്‌സിന്റെ ഉടമയായിരുന്നു. ഇന്ന് പുലര്‍ച്ചെ അങ്കമാലി എല്‍.എഫ് ആശുപത്രിയിലായിരുന്നു അന്ത്യം. യു.സി കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ നിരവധി ചെറുകഥകളും കവിതകളുമെല്ലാം എഴുതിയിട്ടുണ്ട്.
പഠനത്തിന് ശേഷം ഏറെകാലം മംഗളം കൊച്ചി ബ്യൂറോയില്‍ റിപ്പോര്‍ട്ടറായിരുന്നു. 95ലാണ് ആലുവ കേന്ദ്രീകരിച്ച് പെന്‍ ബുക്്‌സ് എന്ന സ്ഥാപനം ആരംഭിച്ചത്. 2008ഓടെ സാമ്പത്തീക ബാധ്യതയെ തുടര്‍ന്ന് പെന്‍ ബുക്ക്‌സിന്റെ പ്രവര്‍ത്തനം നിശ്ചലമായി. തുടര്‍ന്ന് ആലുവ ലൈബ്രറി റോഡിലെ ഭാര്യ വീട്ടിലായിരുന്നു താമസം. പിന്നീട് വെളിയത്തുനാട് തടിക്കക്കടവില്‍ സ്വന്തമായി വീടു വാങ്ങി ഭാര്യയും മകളുമൊത്ത് താമസിക്കുകയായിരുന്നു.
നാളെ ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹം തടിക്കക്കടവിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്‌കാര സ്ഥലവും സമയവും നിശ്ചയിച്ചിട്ടില്ല. അങ്കമാലി തുറവൂര്‍ അയ്യമ്പിള്ളി വീട്ടില്‍ എ.പി. കുര്യന്റെയും കുഞ്ഞമ്മയുടെയും മകനാണ്. മുന്‍മുഖ്യമന്ത്രി നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായും പോളിയുടെ പിതാവ് എ. പി കുര്യന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പോളിയുടെ ഭാര്യ: ആലുവ ലൈബ്രറി റോഡില്‍ താണേലിമാലില്‍ തെക്കേത്തലക്കല്‍ കുടുംബാംഗം ഷിബി. സാറ ഏക മകളാണ്.
https://www.facebook.com/Malayalivartha























