പ്രവാസിയുടെ ആഢംബര വീട് തൊഴിലാളി നേതാവ് പിണറായിയുടേതെന്ന് പ്രചരിപ്പിച്ചതിന് ശേഷം മറ്റൊരു വ്യാജ ചിത്രം കൂടി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു... സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി

മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യാജ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനെതിരെ കേസെടുത്തു. പിണറായി പൊലീസ് സ്‌റ്റേഷന്‍ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി ജനറല്‍ ഡയറി പരിശോധിക്കുന്ന ചിത്രത്തില്‍ എഡിറ്റിംഗ് നടത്തി പകരം ഭക്ഷണം കഴിക്കുന്ന ചിത്രമാണ് പ്രചരിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പൊലീസ് സ്‌റ്റേഷന്റെ ഉദ്ഘാടനം. മുഖ്യമന്ത്രി മേശപ്പുറത്ത് ഇലയില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അടക്കമുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തൊട്ടടുത്ത് ബഹുമാനപൂര്‍വം നില്‍ക്കുന്ന രീതിയിലാണ് ചിത്രം പ്രചരിച്ചത്. സംഭവത്തിന് പിന്നില്‍ സംഘപരിവാര്‍ അനുകൂലികളാണെന്ന് സംശയിക്കുന്നു. സൈബര്‍ സെല്‍ അന്വേഷണം നടത്തും.
മുമ്പ് പാര്‍ട്ടി സെക്രട്ടറിയായിരിക്കെ ഒരു ആഢംബര വീട് പിണറായി വിജയന്റേതാണെന്ന രീതിയില്‍ സോഷ്യല്‍ മീഡിയവഴി വ്യാപക പ്രചരണം നടത്തിയിരുന്നു. സംഭവത്തെ കുറിച്ച് അന്ന് പരാതി നല്‍കിയിരുന്നു. പ്രതിയെ കണ്ടെത്തുകയും ചെയ്തിരുന്നു. തൊഴിലാളിവര്‍ഗ നേതാവിന്റെ വീടെന്ന രീതിയില്‍ ജിമെയിലിലൂടെയാണ് ഫോട്ടോ പ്രചരിപ്പിച്ചിരുന്നത്. പ്രവാസിയായ പ്രമോഷിന്റെ വീടായിരുന്നു അത്. സംഭവം വിവാദമായതോടെ പിണറായി പ്രമേഷ് എന്നാണ് കൂട്ടുകാര്‍ പ്രമേഷിനെ വിളിക്കുന്നത്. കടവല്ലൂരില്‍ പച്ചക്കറി വിറ്റുനടന്നിരുന്ന പ്രമോഷ് കൊട്ടാരം പോലൊരു വീട് വച്ചപ്പോള്‍ കടവല്ലൂര്‍ ഗ്രാമത്തിലാകെ ചര്‍ച്ചയായികുന്നു. അമ്മ ദേവകിയെ സന്തോഷിപ്പിക്കാനായി ദേവൂസ് എന്ന് പേരിട്ട വീടാണ് പിന്നീട് വിവാദ വീടായി മാറിയത്.


https://www.facebook.com/Malayalivartha























