കേരളത്തിൽ നിർമാണ മേഖലയിൽ നൗപുണ്യ വികസനം സാധ്യമാക്കുന്നതിന് വേണ്ടി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ ഉദ്‌ഘാടനം ഉടൻ

നിർമാണ മേഖലയിലെ മാറ്റങ്ങൾക്ക് അനുസൃതമായി കേരളത്തിൽ നിർമാണ മേഖലയിൽ നൗപുണ്യ വികസനം സാധ്യമാക്കുന്നതിന് വേണ്ടി കേരള അക്കാഡമി ഫോർ സ്കിൽസ് എക്സലൻസ് കൊല്ലം ജില്ലയിലെ ചവറയിൽ; സ്ഥാപിച്ചിട്ടുള്ള അന്തർദേശീയ നിലവാരത്തിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ ഈ മാസം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.
കേരളത്തിലെ നൈപുണ്യ വികസനത്തിന് ഏറെ പ്രാധാന്യമുണ്ടെങ്കിലും ഇപ്പോൾ നിലവിലുള്ള നൈപുണ്യവും നിർമാണ മേഖലയിൽ ആവശ്യമുള്ളതും തമ്മിൽ പ്രകടമായ അന്തരമുണ്ട്. വിദേശ രാജ്യങ്ങളിൽ ഉരിത്തിരിയുന്ന പുത്തൻ നിർമാണ പ്രവണതകൾക്ക് അനുസൃതമായി മലയാളികളുടെ തൊഴിൽ ശക്തിക്ക് മാറ്റം വരേണ്ടിയുണ്ട്. ഇത് മുൻപിൽ കണ്ടാണ് സർക്കാർ നിർമാണ മേഖലയിലേക്ക് ഇടപെടാൻ തീരുമാനിച്ചത്.
കൂടുതൽ അറിയാൻ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha























