കേരള തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത ; മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ കേന്ദ്രത്തിന്റെ ജാഗ്രത നിര്‍ദ്ദേശം

കേരള തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വടക്ക് പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കി.മീവേഗതയില്‍ കാറ്റടിക്കുമെന്നും ഉല്‍ക്കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശവും നല്‍കി. ഈ മുന്നറിയിപ്പ് അടുത്ത 24 മണിക്കൂറിലേക്ക് ബാധകമായിരിക്കും.
ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കി.മീവേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ട്. അതിനാല്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്തും അറബി കടലിന്റെ വടക്കു ഭാഗത്തു കടല്‍ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ അകാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്തും അറബി കടലിന്റെ വടക്കു ഭാഗത്തും മത്സ്യബന്ധത്തിന് പോകരുത്.
https://www.facebook.com/Malayalivartha























