കെവിനെ ഇഷ്ടമായിരുന്നെന്ന് നീനു തന്‍റെ മുന്നില്‍ വന്ന് പറഞ്ഞാല്‍ വിവാഹം നടത്തി തരാമെന്ന് പറഞ്ഞിരുന്നു ; കെവിന്‍റെ കൊലപാതകത്തില്‍ താന്‍ നിരപരാധിയാണെന്ന് നീനുവിന്‍റെ അമ്മ രഹ്ന

കെവിന്‍റെ കൊലപാതകത്തില്‍ താന്‍ നിരപരാധിയാണെന്ന് നീനുവിന്‍റെ അമ്മ രഹ്ന. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാകാന്‍ എത്തിയപ്പോഴാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ രഹ്ന പറഞ്ഞത്. കെവിനെ തട്ടികൊണ്ടുപോകാനുള്ള ആസൂത്രണം നടത്തിയത് രഹ്നയാണെന്ന് കെവിനൊപ്പം തട്ടികൊണ്ടുപോകപ്പെട്ട അനീഷ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ രഹ്ന നിഷേധിച്ചു.
കെവിന്‍റെ കൊലപാതകത്തില്‍ തന്‍റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്ന് നീനു വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കേസില്‍ അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരാകാന്‍ എത്തിയ രഹ്ന തനിക്ക് നേരെ ഉയര്‍ന്ന് ആരോപണങ്ങള്‍ എല്ലാം നിഷേധിച്ചു. കെവിനുമായി അടുപ്പമുണ്ടെന്ന് മകള്‍ തന്നോട് പറഞ്ഞിട്ടില്ലെന്നും രഹ്ന മാധ്യമങ്ങളോട് പറഞ്ഞു.
കെവിനുമായി മകള്‍ പ്രണയത്തില്‍ ആയിരുന്നില്ല. കോളേജില്‍ പോകുമ്പോള്‍ കെവിന്‍ തന്നെ ശല്യം ചെയ്തിരുന്നെന്ന് നീനു തന്നോട് ഒരിക്കല്‍ പരാതി പറഞ്ഞിരുന്നു. അതിന് ശേഷം താന്‍ കെവിനെ കണ്ട് മകളെ ശല്യം ചെയ്യരുതെന്ന് കെവിനെ താക്കീത് ചെയ്തു.
മകള്‍ക്ക് ആരോട് അടുപ്പമുണ്ടെന്ന് പറഞ്ഞാലും തങ്ങള്‍ക്ക് വിരോധമില്ലായിരുന്നു. അവളുടെ ഇഷ്ടത്തിന് അനുസരിച്ച് ആരേയും വിവാഹം കഴിപ്പിച്ച് കൊടുക്കാന്‍ തങ്ങള്‍ ഒരുക്കമായിരുന്നു. മകളുടെ ഇഷ്ടമായിരുന്നു ഞങ്ങളുടെ ഇഷ്ടം . കെവിനെ ഇഷ്ടമായിരുന്നെന്ന് നീനു തന്‍റെ മുന്നില്‍ വന്ന് പറഞ്ഞാല്‍ വിവാഹം നടത്തി തരാമെന്ന് താന്‍ പറഞ്ഞിരുന്നു. 10 ദിവസത്തിനുള്ളില്‍ വിവാഹം കഴിപ്പിക്കാമെന്നും തന്‍റെ മകളെ ഒന്നു കാണാന്‍ അനുവദിക്കണമെന്നും പറഞ്ഞതായി രഹ്ന പറഞ്ഞു.
കൂടാതെ നീനുവിന് മാനസിക രോഗം ഉണ്ട്. അവള്‍ ഇടയ്ക്കിടെ ആത്മഹത്യാ പ്രവണത കാണിക്കുമായിരുന്നെന്നും അതിനു ട്രീറ്റ്മെന്‍റും എടുത്തിട്ടുണ്ട്. അവളെ കുറിച്ച് നന്നായി അറിയുന്നത് കൊണ്ടാണ് മടക്കി കൊണ്ടുവരാന്‍ ശ്രമിച്ചതെന്നും രഹ്ന മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha























