ദാമ്പത്യത്തിലുണ്ടായ ഒറ്റപ്പെടൽ മറന്നത് ആറ് മാസം മുമ്പ് ഫേസ്ബുക്കിൽ പരിചയപ്പെട്ട മകന്റെ പ്രായമുള്ള യുവാവുമായി പ്രണയത്തിലായപ്പോൾ; എല്ലാ ആഴ്ചകളിലും എത്തുന്നതുപോലെ കുട്ടി കാമുകൻ മുടങ്ങാതെ അധ്യാപികയുടെ വീട്ടിൽ എത്തി: നാട്ടിലേക്ക് തിരിച്ച് പോകാൻ ശ്രമിച്ചതോടെ സിനി അക്രമാസക്തയായി! വിഷ്ണുവിന്റെ ദേഹം മുഴുവന്‍ മാന്തിപ്പറിച്ചതോടെ പിടിച്ചു നില്‍ക്കാന്‍ വയ്യാതെ ഇരുപത്തഞ്ചുകാരനായ കാമുകൻ നിലവിളിച്ച് ഇറങ്ങിയോടി....

കൊട്ടിയത്ത് ദുരൂഹസാഹചര്യത്തിൽ അധ്യാപിക തൂങ്ങി മരിച്ച സംഭവത്തിൽ സിനി മാനസിക രോഗിയെന്ന് റിപ്പോർട്ടുകൾ. ഫേസ്ബുക്കിലൂടെ ഇരുപത്തഞ്ചുകാരനെ പരിചയപ്പെട്ട് പ്രണയത്തിലായതോടെയാണ് ദാമ്പത്യത്തിലുണ്ടായ ഒറ്റപ്പെടൽ സിനി മറന്ന് തുടങ്ങിയത്. കുട്ടിക്കാമുകൻ മടങ്ങിപ്പോകാനൊരുങ്ങിയപ്പോഴുണ്ടായ പ്രശ്‌നങ്ങളെതുടര്‍ന്നാണ് അധ്യാപിക ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. 46കാരിയായ സിമി ദാസാണ് കഴിഞ്ഞ ദിവസം വീടിനുള്ളില്‍ ആത്മഹത്യ ചെയ്തത്.
എന്‍ജിനിയറിംഗ് ബിരുദധാരിയായ 25കാരന്‍ വിഷ്ണുമോഹനെ സംഭവത്തെതുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആറുമാസം മുന്‍പാണ് ഇരുവരും ഫേസ്ബുക്കിലൂടെ ചാറ്റിംഗ് ആരംഭിച്ചതെന്നും ഇത് പിന്നീട് പ്രണയമായി മാറുകയായിരുന്നെന്നും വിഷ്ണു പൊലീസിനോട് പറഞ്ഞു. എല്ലാ ശനിയാഴ്ചകളിലും താന്‍ സിമിയുടെ വീട്ടില്‍ വരാറുണ്ടായിരുന്നെന്നും രണ്ടു ദിവസം തങ്ങിയ ശേഷമാണ് മടങ്ങിയിരുന്നതെന്നും വിഷ്ണു പറയുന്നു.
സംഭവദിവസമായ തിങ്കളാഴ്ച രാവിലെ മലപ്പുറത്തെ തന്റെ വീട്ടിലേക്ക് മടങ്ങുകയാണെന്ന് വിഷ്ണു പറഞ്ഞതോടെ സിമി എതിര്‍ക്കുകയായിരുന്നു. വിഷ്ണുവിന്റെ അമ്മയെ ഫോണില്‍ വിളിച്ച സിമി മകനെ നാട്ടിലേക്ക് വിടില്ലെന്ന് പറഞ്ഞു. സിമിയുടെ ആവശ്യം നിരസിച്ച് വിഷ്ണു പോകാനിറങ്ങിയപ്പോള്‍ ഇരുവരും തമ്മില്‍ പിടിവലിയായി. ഇതിനിടയില്‍ സിമിയുടെ നഖം കൊണ്ട് വിഷ്ണുവിന്റെ ദേഹത്ത് മുറിവുകളുണ്ടായി. സിമിയുടെ പിടിവിടീച്ച് വിഷ്ണു നിലവിളിച്ചുകൊണ്ട് പുറത്തേക്കോടുകയായിരുന്നു.
യുവാവിന്റെ കരച്ചില്‍കേട്ട് നാട്ടുകാര്‍ ഓടികൂടിയപ്പോഴാണ് സിമി മുറിക്കകത്തുകയറി വാതിലടച്ചത്. വസ്ത്രം കീറിയ നിലയില്‍ ശരീരത്ത് രക്തക്കറയുമായി യുവാവിനെ കണ്ട് പന്തികേടുതോന്നിയ നാട്ടുകാര്‍ ഉടന്‍തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി മുറിയുടെ വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ സിമിയെ കണ്ടത്. ഓടിക്കൂടിയ നാട്ടുകാര്‍ വാതില്‍ തള്ളിത്തുറന്നിരുന്നെങ്കില്‍ സിമിയെ മരണത്തില്‍ നിന്ന് രക്ഷിക്കാമായിരുന്നെന്ന് പൊലീസ് പറയുന്നു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പൊസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മറ്റു നടപടികള്‍ സ്വീകരിക്കുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. വിഷ്ണു ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. വിദേശത്തുള്ള ഭര്‍ത്താവ് സാജനുമായി പിണങ്ങികഴിയുകയായിരുന്നു സിമി.
https://www.facebook.com/Malayalivartha























