ഐപിഎസ് അസോസിയേഷനില്‍ തര്‍ക്കം മുറുകുന്നു; ഈ മാസം ആറിന് യോഗം ചേരും

ഐപിഎസ് ഉദ്യോഗസ്ഥരുടെ യോഗം വെള്ളിയാഴ്ച്ച വിളിക്കണമെന്ന് ആവശ്യപ്പെട്ട് തച്ചങ്കരിയുടെ നേതൃത്വത്തില്‍ 40 പേര്‍ സെക്രട്ടറി പി. പ്രകാശിന് കത്ത് നല്‍കി. ദാസ്യവേലയുടെ പേരില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
അസോസിയേഷന് പുതിയ നിയമാവലി ഉണ്ടാക്കണമെന്നും അസോസിയേഷന്‍ രജിസ്റ്റര്‍ ചെയ്ത് പുതിയ ഭാരവാഹികള്‍ വേണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. ഈ മാസം ആറിന് യോഗം ചേരാനാണ് സാധ്യത.
https://www.facebook.com/Malayalivartha























