വീട്ടമ്മയുടെ വാട്സ്ആപ്പിൽ കിടപ്പറ ദൃശ്യങ്ങൾക്കൊപ്പം ഗുഡ് നൈറ്റ് മെസ്സേജുകൾ; നമ്പര്‍ ബ്‌ളോക്ക് ചെയ്തപ്പോള്‍ ഞരമ്പന്റെ ലീലാവിലാസങ്ങൾ മറ്റൊരു നമ്പറിൽ നിന്നും തുടർന്നു: ഒടുവിൽ പിടിയിലായത്...

വീട്ടമ്മയ്ക്ക് വാട്‌സ് ആപ് വഴി അശ്ലീല ദൃശ്യങ്ങൾ പതിവായി അയച്ചു കൊടുത്ത വിരുതന്‍ പിടിയില്‍. ശല്യം സഹിക്കവയ്യാതെ നമ്പര്‍ ബ്‌ളോക്ക് ചെയ്തപ്പോള്‍ മറ്റൊരു മൊബൈല്‍ വഴി ശല്യം തുടരുകയും ചെയ്യുകയായിരുന്നു. പൊന്‍കുന്നം സ്വദേശിനിയെ പതിവായി ശല്യം ചെയ്തിരുന്ന വയനാട് സുല്‍ത്താന്‍ബെത്തേരി സ്വദേശി നെന്മേനി ചുള്ളിയോട് ആലപ്പാറ ഇളമ്പാശ്ശേരി റോയി ഏബ്രഹാമിനെയാണ് അറസ്റ്റ് ചെയ്തത്.
ആദ്യമൊക്കെ ഗുഡ്‌നൈറ്റ് എന്ന രീതിയില്‍ നിര്‍ദോഷകരമായ മെസ്സേജുകള്‍ അയച്ച് പരിചയം സ്ഥാപിച്ച ഇയാള്‍ പിന്നീട് അശ്‌ളീല ദൃശ്യങ്ങള്‍ തുടരെത്തുടരെ അയയ്ക്കാന്‍ തുടങ്ങിയതോടെ വീട്ടുകാര്‍ വിളിച്ച് താക്കീത് ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതി ആയതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് പറഞ്ഞതനുസരിച്ച് ഈ നമ്പര്‍ ബ്‌ളോക്ക് ചെയ്തപ്പോള്‍ മറ്റ് നമ്പര്‍ വഴിയായി ഇയാളുടെ സന്ദേശമയയ്ക്കല്‍. ഒടുവില്‍ വീട്ടുകാര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സഹായം തേടുകയും അന്വേഷണം തുടങ്ങുകയുമായിരുന്നു. അന്വേഷണത്തിനൊടുവിലാണ് റോയി ഏബ്രഹാമിനെ പോലീസ് പൊക്കിയത്. അതേസമയം സ്ത്രീകള്‍ക്ക് അശ്‌ളീല സന്ദേശം അയച്ച് ശല്യം ചെയ്ത പേരില്‍ കണ്ണൂര്‍ ജില്ലയില്‍ ഇയാള്‍ക്കെതിരേ മുമ്പും കേസുണ്ടായിട്ടുണ്ട്. ഇതിന് ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുള്ളയാളാണ് ഇയാള്‍.
https://www.facebook.com/Malayalivartha























